UPDATES

News

സിസ്റ്റര്‍ അമലയുടെ കൊലപാതകം നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പൊലീസ്

1019111248_amala


അഴിമുഖം പ്രതിനിധി

പാലാ കാര്‍മലൈറ്റ് കോണ്‍വെന്റിലെ സിസ്റ്റര്‍ അമല തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പൊലീസ്. മഠത്തെ കുറിച്ച് വ്യക്തമായി അറിവുള്ള ആളാണ് കൊലപാതകം നടത്തിയത്. മൃതദേഹത്തിന്റെ വസ്ത്രം മാറ്റുകയും മുഖത്തെ രക്തം തുടച്ചു മാറ്റുകയും ചെയ്തിട്ടുണ്ടെന്ന് എഡിജിപി പത്മകുമാര്‍ പറഞ്ഞു. മഠം അധികൃതരാണ് ഇത് ചെയ്തതെന്നും അത് അവരുടെ ജീവിത രീതി കൊണ്ട് ചെയ്തതാണെന്നും എഡിജിപി പറഞ്ഞു. ഇതില്‍ എന്തെങ്കിലും അസ്വാഭാവികതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ചയാണ് സിസ്റ്റര്‍ അമലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിസ്റ്ററിന്റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിക്ക് കിഴതടിയൂര്‍ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍