UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജമ്മു കശ്മീരിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ തുടരുന്നു

ജീവാപായമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ജമ്മു കശ്മീർ ബന്ദിപോറ ജില്ലയിൽ ഹാജിനിലുള്ള പൊലീസ് സ്റ്റേഷനും ആർമി പോസ്റ്റിനും നേർക്ക് ഭീകരാക്രമണം. ഗ്രനേഡുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.

ഏതാണ്ട് അഞ്ച് ഭീകരരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. ഇരുവശത്തു നിന്നുമെത്തിയ ഭീകരർ 13 രാഷ്ട്രീയ റൈഫിൾസിന്റെ ക്യാമ്പിനുനേരെ വിവേചനരഹിതമായി വെടിയുതിർക്കുകയായിരുന്നു. അണ്ടർ ബാരൽ ഗ്രനേഡ് ലോഞ്ചറുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.

ആർമി പോസ്റ്റിലും പൊലീസ് സ്റ്റേഷനിലും ആർക്കും ജീവാപായമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശക്തമായ തിരിച്ചടിയുണ്ടായെന്നും റിപ്പോർട്ടുകൾ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍