പ്രശ്നങ്ങളെ മുഖ്യമന്ത്രി നിസാരവല്‍ക്കരിക്കുകയാണ്. നോമ്പെടുത്ത് വീട്ടിലിരുക്കുന്ന വയോധികരെപോലും അപമാനിക്കുന്ന രീതിയിലേക്ക് കേരളാ പോലിസ് അധപതിച്ചെന്നും അന്‍വര്‍ സാദത്ത് എംഎംല്‍എ ആരോപിച്ചു.
ആലുവ എടത്തലയില്‍ പോലിസ് മര്‍ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്കി പ്രതിപക്ഷ എംഎല്‍എ അന്‍വര്‍ സാദത്ത് ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍. താന്‍ പറഞ്ഞത് അനുസരിച്ച് പോലിസ്റ്റേഷനിലെത്തിയ മര്‍ദനമേറ്റ ഉസ്മാന്റെ ബന്ധുക്കളോട് തന്റെ മാതാവിനെ പോലും അപമാനിച്ചാണ് പോലിസ് സംസാരിച്ചതെന്ന് അന്‍വര്‍ സാദത്ത് ആരോപിച്ചു. പ്രശ്നങ്ങളെ മുഖ്യമന്ത്രി നിസാരവല്‍ക്കരിക്കുകയാണ്. നോമ്പെടുത്ത് വീട്ടിലിരുക്കുന്ന വയോധികരെപോലും അപമാനിക്കുന്ന രീതിയിലേക്ക് കേരളാ പോലിസ് അധപതിച്ചെന്നും അന്‍വര്‍സാദത്ത് ആരോപിച്ചു.
മുസ്ലിം സമുദായക്കാരായ വ്യക്തിക്ക് നോമ്പ് പ്രധാന്യമാണ്. സ്വന്തം കുടുംബത്തിനൊപ്പം റമാദാന് ആചരിക്കാനാണ് വിദേശത്തുനിന്ന് ഉസ്മാസന് നാട്ടിലെത്തിയത്. അപകടമുണ്ടായപ്പോഴുണ്ടായ പ്രതികരണം സ്വാഭാവികമാണ്. പക്ഷേ കൊട്ടേഷന്‍ സംഘത്തെപോലെയാണ് പോലിസ് പ്രതികരിച്ചത്. മര്‍ദന വിവരം അറിഞ്ഞ് സ്റ്റേഷനിലെത്തിയ ബന്ധുക്കളെ പരിക്കേറ്റ ഉസ്മാനെമാനെ ആശുപത്രിയിലെത്തിക്കാന്‍ പോലും പോലിസ് തയ്യാറായില്ല. എംഎല്‍എ പറഞ്ഞാണ് പറഞ്ഞാണ് എത്തിയതെന്ന് അറിയിച്ചപ്പോള്‍ അശ്ലീമായിരുന്നു മറുപടി. തന്റെ കുടുംബത്തെ പോലും അപമാനിച്ച വാക്കുകള്‍ നിയമസഭാ രേഖകളില്‍ പോലും വരാന്‍ പാടില്ലാത്തതിനാല്‍ ഇത് പറയുന്നില്ലെന്നും അന്‍വര്‍ സദത്ത് വ്യക്തമാക്കി.
മൊഴിയെടുക്കാന്‍ ആശുപത്രിയിലെത്തിയ വനിതാ പോലിസ് ഉദ്യോഗസ്ഥയെ നാട്ടുകാര്‍ അക്രമിച്ചെന്ന വാര്ത്തകള്ളക്കഥയാണ്. കേസ് വഴിതിരിച്ചുവിടാന്‍ പോലിസുണ്ടാക്കിയ തിരക്കഥയുടെ ഭാഗമാണിതെന്നും എംഎല്‍എ പറഞ്ഞു. ഇതിനിടെ ബഹളം ഉയര്‍ത്തി എംഎല്‍എയെ പ്രതിരരോധിക്കാന് ശ്രമിച്ച ഭരണപക്ഷത്തെ തനിക്ക് നോമ്പാണ്, സംസാരിക്കാന്‍ അനുവദിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. നോമ്പുള്ളവരെ അധിഷേപിക്കുക ഭരണപക്ഷത്തിന്റെ സ്വഭാവമാണെന്നും ഇതിനുശേഷമുള്ള എംഎല്‍എയുടെ ആരോപണം കനത്ത ബഹളത്തിനിടയാക്കി. പ്രതിഷേധിക്കുന്നവരെ തീവ്രവാദികളാക്കുകയാണ് ഇപ്പോഴെന്നും അന്‍വര്‍ സാദത്ത് ആരോപിച്ചു.
ഉസ്മാനെ മര്‍ദിച്ച സംഘത്തിലുണ്ടായിരുന്ന എഎസ് ഐ ഇന്ദുചുഢന്‍ സസ്പെന്‍ഷനിലിരിക്കുന്ന ഓഫിസറാണ്. ഇയാള്‍ എന്തിനാണ് പോലിസ് സംഘത്തോടൊപ്പം സഞ്ചരിക്കുന്നത്. ഇടതു പക്ഷ അനുകൂല പോലിസ് അസോസിയേഷന്റെ ഭാരവാഹിയായ എഎസ്ഐ ഗുണ്ടയായാണ് സംഭവത്തില്‍ ഇടപെട്ടതെന്നും എംഎംല്‍എ സഭയില്‍ ആരോപിച്ചു.