UPDATES

ട്രെന്‍ഡിങ്ങ്

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ സുധീരനും ആറ് എംഎല്‍എമാരും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

അതിനിടെ തീരുമാനത്തില്‍ പ്രതിഷേധിച്ചും ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായും രാജ്യസഭയില്‍ വീണ്ടും അവസരം തേടിയിരുന്ന പിജെ കുര്യന്‍ രംഗത്തെത്തി. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനമാണ് ഇതെന്ന് പിജെ കുര്യന്‍ അഭിപ്രായപ്പെട്ടു.

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍, മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ തിരിച്ചുവരുന്ന കാര്യം ഇവര്‍ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും കെഎം മാണി നന്ദിയും പറഞ്ഞു. എന്നാല്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി മുന്‍ പ്രസിഡന്റ് വിഎം സുധീരനും മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ള ആറ് എംഎല്‍എമാര്‍ – വിടി ബല്‍റാം, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, പിടി തോമസ്‌ തുടങ്ങിയവര്‍ കോണ്‍ഗ്രസ് മത്സരിക്കണം എന്ന് ആവശ്യപ്പെട്ടു പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കി.

അതിനിടെ തീരുമാനത്തില്‍ പ്രതിഷേധിച്ചും ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായും രാജ്യസഭയില്‍ വീണ്ടും അവസരം തേടിയിരുന്ന പിജെ കുര്യന്‍ രംഗത്തെത്തി. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനമാണ് ഇതെന്ന് പിജെ കുര്യന്‍ അഭിപ്രായപ്പെട്ടു. ആങ്ങള ചത്താലും നാത്തൂന്‍റെ കണ്ണീര് കാണണം എന്നേ ചിലര്‍ക്കുള്ളൂ എന്ന് കുര്യന്‍ അഭിപ്രായപ്പെട്ടു. ഈ ‘ഗൂഢാലോചന’യുടെ മുഖ്യ ശില്‍പ്പി ഉമ്മന്‍ ചാണ്ടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു തവണത്തേക്ക് മാത്രമുള്ള ധാരണ എന്നാണ് ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കുന്നതിനു അംഗീകാരം നല്‍കി. പിജെ കുര്യന്‍ അടക്കമുള്ള, ദീര്‍ഘകാലമായി രാജ്യസഭാംഗങ്ങളായിരിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് വിടി ബല്‍റാമാണ് കോണ്‍ഗ്രസില്‍ കലാപത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് യുവ നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി വയലാര്‍ രവി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ഇത് വഞ്ചന: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിന് എതിരെ വിടി ബല്‍റാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍