ജൂലായ് 25നാണ് പാകിസ്ഥാനില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. പെഷവാറില്‍ നിന്ന് നൂര്ജഹാന് മത്സരിക്കുമെന്ന് പാക് പത്രം എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷാരൂഖ് ഖാന്റെ കസിന് നൂര്ജഹാന് പാകിസ്ഥാനിലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. ജൂലായ് 25നാണ് പാകിസ്ഥാനില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. പെഷവാറില്‍ നിന്ന് നൂര്ജഹാന് മത്സരിക്കുമെന്ന് പാക് പത്രം എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനി ഖാന് അബ്ദുള്‍ ഗാഫര്‍ ഖാന്റെ ഖുദായ് ഖിദ്മത്ഗര്‍ പ്രസ്ഥാനത്തില്‍ നൂര്‍ജഹാന്റെ കുടുംബത്തിന് സജീവ പങ്കാളിത്തമുണ്ടായിരുന്നു എന്ന് സഹോദരന് മന്‍സൂര്‍ എക്സ്പ്രസ് ട്രിബ്യൂണിനോട് പറഞ്ഞു. നൂര്‍ജഹാന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും മന്‍സൂര്‍ ആണ്. മുനിസിപ്പല്‍ കൌണ്‍സിലര്‍ ആയി നൂര്ജഹാന് പ്രവര്‍ത്തിച്ചിട്ടുണ്ട്.