ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ അഭിനയിക്കുന്നത്.
നസ്രിയ വീണ്ടും വെള്ളിത്തിരയിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടു. ‘കൂടെ’ എന്നാണ് ചിത്രത്തിന്റെ പേര്. ബന്ധങ്ങളുടെ ഊഷ്മളമായ കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നതെന്ന് അഞ്ജലി ഫേസ്ബുക്കില്‍ എഴുതി.
ജൂലൈ മാസത്തിൽ ചിത്രം തിയറ്ററുകളിലെത്തുമെന്നും അഞ്ജലി പറഞ്ഞു. ചിത്രത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളും നിലവിൽ വന്നിട്ടുണ്ട്.
ഇൻസ്റ്റഗ്രാം: www.instagram.com/koodethemovie
ട്വിറ്റർ: www.twitter.com/koodethemovie
ഫേസ്ബുക്ക്: https://www.facebook.com/koodethemovie/
ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ അഭിനയിക്കുന്നത്. സംവിധായകൻ രഞ്ജിത്ത് പൃഥ്വിരാജിന്റെ പിതാവായി അഭിനയിക്കുന്നു. ഫഹദ് ഫാസില്‍ ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്ത് ആഹ്ലാദം പങ്കു വെച്ചിട്ടുണ്ട്.
ഒരു തടാകതീരത്ത് ഫോക്സ്വാഗൺ കോമ്പി വാനിന്റെ റൂഫിൽ പാർവ്വതി, പൃഥ്വിരാജ്, നസ്രിയ എന്നിവര്‍ ഇരിക്കുന്നതാണ് പോസ്റ്ററിലുള്ളത്. അഞ്ജലിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.