കെട്ടിടത്തില്‍ നിന്നും തൊണ്ണൂറോളം കുടുംബങ്ങളെ അഗ്നിശമന സേന സുരക്ഷിതമായി രക്ഷപ്പെടുത്തി.
ദക്ഷിണ മുംബൈയിലെ പ്രഭാദേവി പ്രദേശത്തെ ബഹുനില മന്ദിരത്തില്‍ തീപ്പിടിത്തം. വറോലി അപ്പാസാഹേബ് മറാത്തെ ബര്‍ഗിലുള്ള ബ്യോമോണ്ട് ടവേഴ്സിന്റെ മുകള്‍ നിലയിലാണ് തീപിടുത്തമുണ്ടായത്. അഞ്ചു മണിക്കൂറിനുശേഷമാണ് തീയണക്കാനായത്. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കെട്ടിടത്തില്‍ നിന്നും തൊണ്ണൂറോളം കുടുംബങ്ങളേ അഗ്നിശമന സേന സുരക്ഷിതമായി രക്ഷപ്പെടുത്തി.
ബോളീവുഡ് നടി ദീപികാ പദുക്കോണ്‍ താമസിക്കുന്നത് ഈ ടവറിലാണ്. സംഭവം നടക്കുമ്പോള്‍ അവര്‍ അവിടെ ഇല്ലായിരുന്നു. ‘ഞാന്‍ സുരക്ഷിതയാണ്. എല്ലാവര്ക്കും നന്ദി. ജീവന് പണയംവെച്ച് സുരക്ഷക്കിറങ്ങിയ അഗ്നിശമന സേനാംഗങ്ങള്‍ക്ക് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം’ നടി ട്വിറ്ററില്‍ കുറിച്ചു.
കെട്ടിടത്തിന്റെ 33-ാം നിലയില്‍ നിന്നും രാത്രി 2 മണിയോടെയാണ് തീ പടര്‍ന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റവും മുകളിലെ രണ്ടു നിലകള്‍ക്കാണ് കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ തീ പിടിക്കാനുള്ള കാരണമെന്തെന്ന് ഇതുവരെ വ്യക്തമല്ല. പത്ത് ഫയര്‍ എഞ്ചിനും അഞ്ചു ജംബോ ടാങ്കറുകളും ആംബുലന്‍സുമടക്കം എത്തിച്ചാണ് അഗ്നിശമനാ യൂണിറ്റുകള്‍ തീ നിയന്ത്രണവിധേയമാകിയത്. ഈ മാസം മുംബൈയില്‍ ഉണ്ടായ മൂന്നാമത്തെ വലിയ തീപിടിത്തമാണിത്.
I am safe.Thank You everyone.Let us pray for our firefighters who are at site risking their lives…??
— Deepika Padukone (@deepikapadukone) June 13, 2018
അഴിമുഖം വാട്സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.