ലോസ് ബലാന്സോയുടെ സീനിയര്‍ ടീമില്‍ കളിച്ചിട്ടുള്ള ഡെനിസ് സെവില്ല, വില്ലാറിയല്‍, വലന്‍സിയ ക്ലബുകള്‍ക്കുവേണ്ടിയും ബുട്ടണിച്ചിട്ടുണ്ട്.
ലോകകപ്പ് ഉദ്ഘാടന മല്‍സരത്തിലെ എണ്ണം പറഞ്ഞ ഇരട്ട ഗോള്‍, മാന്‍ ഓഫ് ദി മാച്ച്; ഡെനിസ് ചെറിഷേവ്, ഒറ്റ മല്‍സരത്തിലുടെ ഫുട്ബോള്‍ ആരാധകരുടെ മനസില്‍ ഇടം പിടിച്ച 28 കാരന്. അതിഥേയരായതു കൊണ്ട് മാത്രമല്ല റഷ്യ ലോകകപ്പിലെത്തിയതെന്ന് കളി മികവിലൂടെ ലോകത്തിന് വ്യക്തമാക്കിക്കൊടുത്ത പുതു താരം.
1990ല്‍ റഷ്യയിലെ നിഷ്നി നോവ്ഗോറോഡില്‍ ജനിച്ച ഡെനിസ് ചെറിഷേവ് കാല്‍പ്പന്തുകളിയുടെ അദ്യ പാഠങ്ങള്‍ പഠിച്ചത് റെയല്‍ മാഡ്രിഡിന്റെ തട്ടകത്തില്‍ നിന്ന്. 12ാം വയസ്സില്‍ റയലിന്റെ ഭാഗമായ ഡെനിസ് 14 വര്‍ഷം ക്ലബിന്റെ ഭാഗമായിരുന്നു. 2002ല്‍ റയല്‍ ബി ടീമിന്റെ ഭാഗമായ ഡെനിസ് 109 കളികളില്‍ നിന്നായി 22 ഗോളുകള്‍ നേടിയിട്ടുണ്ട്. ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസം സിനദിന്‍ സിദാനു കീഴിലും പരിശീലനം നേടിയിട്ടുണ്ട്.
ലോസ് ബലാന്സോയുടെ സീനിയര്‍ ടീമില്‍ കളിച്ചിട്ടുള്ള ഡെനിസ് സെവില്ല, വില്ലാറിയല്‍, വലന്‍സിയ ക്ലബുകള്‍ക്കുവേണ്ടിയും ബുട്ടണിച്ചിട്ടുണ്ട്. നിലവില്‍ വില്ലറേലിന്റെ താരമാണ് ഡെനിസ്. 2016 മുതല്‍ ആജീവനാന്ത കരാറാണ് വില്ലാറിയല്ലുമായി ഡെനിസ് ഒപ്പുവച്ചിട്ടുള്ളത്. ശേഷം രണ്ട് സീസണുകളിലായി 35 മല്‍സരങ്ങള്‍ കളിച്ച ഡെനിസ് രണ്ട് ഗോളുകള്‍ നേടിയിട്ടുണ്ട്.
അഴിമുഖം വാട്സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.