UPDATES

വെള്ളാപ്പള്ളിക്കെതിരെ വിഎസ്: അധ്യാപക നിയമനത്തില്‍ വെള്ളാപ്പള്ളി കോഴ വാങ്ങുന്നു

അഴിമുഖം പ്രതിനിധി

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. വെള്ളാപ്പള്ളി അധ്യാപക നിയമനത്തില്‍ കോഴ വാങ്ങുന്നുവെന്ന് വിഎസ് ആരോപിച്ചു. നാലു വര്‍ഷം കൊണ്ട് 100 കോടി രൂപ കോഴ വാങ്ങിയെന്നാണ് വിഎസ് ആരോപിച്ചിരിക്കുന്നത്. മോദി സ്വിസ് ബാങ്കിലെ കള്ളപ്പണം പിടിച്ചെടുക്കുമെന്ന് പറഞ്ഞപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ സംഘപരിവാറുമായി കൂട്ടുപിടിച്ചു. പണം വാങ്ങാതെ ഈഴവര്‍ക്ക് വെള്ളാപ്പള്ളി നിയമനം നല്‍കുകയില്ല. അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയത് നമ്മുടെ ശിവന്‍ എന്ന് പറഞ്ഞാണ്. ഈഴവ ശിവനാണെന്ന് ഗുരു പറഞ്ഞിട്ടില്ലെന്നും വിഎസ് പറഞ്ഞു.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍