UPDATES

മുംബൈ ട്രെയിന്‍ സ്‌ഫോടനം: അഞ്ച് പേര്‍ക്ക് വധശിക്ഷ

അഴിമുഖം പ്രതിനിധി

മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസിലെ അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ. ഫൈസല്‍ ഷേയ്ഖ്, ആസിഫ് ഖാന്‍, കമല്‍ അന്‍സാരി, എതേഷാം സിദ്ദിഖി, നവീദ് ഖാന്‍,  എന്നിവര്‍ക്കാണ് പ്രത്യേക മക്കോക്ക കോടതി വധശിക്ഷ വിധിച്ചത്. ഏഴുപേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. എട്ടുപേര്‍ക്ക് വധശിക്ഷ വിധിക്കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നത്. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. 2006-ലാണ് മുംബൈയിലെ സബ്അര്‍ബര്‍ ട്രെയിനുകളില്‍ സ്‌ഫോടന പരമ്പര ഉണ്ടായത്. 189 പേരാണ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍