ആഡംബരക്കാറിൽ യാത്ര ചെയ്ത് ഇമ്മാതിരി പണികൾ ചെയ്യരുതെന്നും കോഹ്ലി ഓർമിപ്പിച്ചു.
റോഡിൽ മാലിന്യം തള്ളിയയാളെ ചോദ്യം ചെയ്ത് അനുഷ്ക ശർമ. ഭാര്യ ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വിരാട് കോഹ്ലിയാണ്. ഇരുവരുടെയും പ്രവൃത്തിയെ സോഷ്യൽ മീഡിയ അനുമോദിച്ചു.
ആഡംബരക്കാറിലെത്തിയ യാത്രക്കാരനാണ് റോഡിൽ മാലിന്യം തള്ളിയത്. എന്തിനാണ് റോഡിൽ മാലിന്യം തള്ളിയതെന്ന് ചോദിച്ചപ്പോൾ കാർ യാത്രക്കാരന്റെ മറുപടി മാലിന്യമല്ല പ്ലാസ്റ്റിക്കാണെന്നായിരുന്നു. എന്തിനാണ് റോഡിൽ പ്ലാസ്റ്റിക് തള്ളിയതെന്നായി അനുഷ്ക.
പ്ലാസ്റ്റിക് തള്ളാൻ റോഡില്‍ തയ്യാറാക്കി വെച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിച്ചാൽ പോരേയെന്നും അനുഷ്ക ചോദിച്ചു.
ആഡംബരക്കാറിൽ യാത്ര ചെയ്ത് ഇമ്മാതിരി പണികൾ ചെയ്യരുതെന്നും കോഹ്ലി ഓർമിപ്പിച്ചു.
Saw these people throwing garbage on the road & pulled them up rightfully. Travelling in a luxury car and brains gone for a toss. These people will keep our country clean? Yeah right! If you see something wrong happening like this, do the same & spread awareness. @AnushkaSharma pic.twitter.com/p8flrmcnba
— Virat Kohli (@imVkohli) June 16, 2018