തുടക്കകാലത്ത് താനും മോഷം അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും ഹണി
തനിക്കും സിനിമയില്‍ നിന്നും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നടി ഹണി റോസ്. സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്നും ഹണി ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. എന്നാല്‍ നമ്മുടെ വ്യക്തിത്വത്തില്‍ ഉറച്ചു നിന്നാല്‍ ഇത്തരം കാര്യങ്ങള്‍ പ്രശ്നമാകില്ലെന്നും ഹണി കൂട്ടിച്ചേര്‍ത്തു.
അറിയപ്പെടുന്നതു വരെ പല പുതുമുഖങ്ങള്‍ക്കും പല പുതുമുഖങ്ങള്‍ക്കും പലവിധത്തിലുള്ള ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വരാറുണ്ട്. മോശമായ സംസാരവും സമീപനവും തുടക്ക കാലത്ത് താനും നേരിട്ടുണ്ടെന്നും ഹണി വ്യക്തമാക്കി. നമ്മളെ ബ്രയിന്‍ വാഷ് ചെയ്യാനടക്കം ആളുകളുണ്ട്. എന്നാല്‍ സ്വന്തം വ്യക്തിത്വത്തില്‍ ഉറച്ചുനിന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകില്ല.
കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മലയാള സിനിമയില്‍ ആരംഭിച്ചിട്ട് കുറച്ചു കാലമായി. സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നും ഇല്ലെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. ഇതിനിടെയിലാണ് ഹണി റോസും തന്റെ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്.
അഴിമുഖം വാട്സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.