UPDATES

വിഎസിന് പണം നല്‍കിയെന്ന് വെള്ളാപ്പള്ളി, വെള്ളാപ്പള്ളി ആദ്യം മറുപടി പറയട്ടേയെന്ന് വിഎസ്

അഴിമുഖം പ്രതിനിധി

വിഎസ് അച്യുതാനന്ദന് പണം നല്‍കിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. വീട്ടിലെത്തിയും പാര്‍ട്ടി ഓഫീസിലെത്തിയും പണം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ വെള്ളാപ്പള്ളി വിഎസ് പറഞ്ഞ പലര്‍ക്കും ജോലി നല്‍കിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ടി കെ പളനിക്ക് എതിരെ കള്ളത്തെളിവ് നല്‍കിയ ആള്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്.  ബിജെപി-എസ്എന്‍ഡിപി സഖ്യത്തെ കുപ്രചരണം നടത്തി പൊളിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത് എന്ന് വെള്ളാപ്പള്ളി ആരോപിച്ചു. എന്നാല്‍ എസ്എന്‍ഡിപിക്ക് സിപിഐഎമ്മിനോട് അയിത്തമില്ലെന്നും ഭൂരിപക്ഷ ഐക്യത്തിനായി ഏതറ്റംവരെയും പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളി ആദ്യം മറുപടി പറയട്ടേയെന്നാണ് വിഎസ് വെള്ളാപ്പള്ളിയുടെ ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്. വിഎസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ താന്‍ വിഎസിന്റെ ചെലവിലല്ല ജീവിക്കുന്നത്. മര്യാദ കൊണ്ട് പല കാര്യങ്ങളും പുറത്തു പറയുന്നില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി കൂടുതല്‍ പറയിപ്പിക്കരുതെന്ന ഭീഷണിയും മുഴക്കി. എസ് എന്‍ ട്രസ്റ്റിന്റെ കണക്ക് പറയേണ്ടിടത്ത് പറഞ്ഞോളാമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍