പ്രയാഗ മാര്‍ട്ടിനാണ് നായിക
ഷാഫി സംവിധാനം ചെയ്യുന്ന ഒരു പഴയ ബോംബ് കഥയുടെ ട്രയിലര്‍ റിലീസ് ചെയ്തു. നടന് ദിലീപ് ആണ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ട്രെയിലര്‍ റിലീസ് ചെയ്തത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന് എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്-ബിബിന്‍ ജോര്‍ജ് കൂട്ടുകെട്ടിലെ ബിബിന്‍ ജോര്‍ജ് ആദ്യമായി നായകനാകുന്ന ചിത്രമാണ് ഒരു പഴയ ബോംബുകഥ. വിഷ്ണുവും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്, ദൈവമേ കൈതൊഴാം കെ കുമാറാക്കണം എന്നീ ചിത്രങ്ങള്‍ക്കുശേഷം യുജിഎം എന്റര്ടൈമന്റ്സിന്റെ ബാനറില്‍ ആല്വിന് ആന്റണി, ഡോ. സഖറിയാസ് തോമസ്. ജീജോ കാവനാല്‍, ശ്രീജിത്ത് രാമചന്ദ്രന് എന്നിവര്‍ നിര്‍മിക്കുന്ന ചിത്രമാണ് ഒരു പഴയ ബോംബ് കഥ.
ബിഞ്ജു ജോസഫ്- സുനില്‍ കര്‍മ എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് നായിക. കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്, ഹരീഷ് കണാരന്, ഹരിശ്രീ അശോകന്, ബിജുകുട്ടന് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ വി.സാജന്. ചിത്രം ജൂലൈയില്‍ പ്രദര്‍ശനത്തിന് എത്തും.