ആരൊക്കെയായിരിക്കണം തന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതെന്നും ചടങ്ങുകള്‍ എങ്ങനെയൊക്കെ വേണം എന്നുമെല്ലാം രാമകൃഷ്ണ എഴുതിവച്ചിട്ടുണ്ട്.
തന്റെ ശവസംസ്കാര ചടങ്ങുകള്‍ക്കായി എന്ന് പറഞ്ഞ് 40,000 രൂപ എഴുതിവച്ച് റിട്ടയര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ 69കാരന് കര്‍ണാടകയിലെ ശ്രീരംഗപട്ടണയില്‍ ആത്മഹത്യ ചെയ്തു. ശ്രീരംഗപട്ടണയിലെ ഒരു ലോഡ്ജിലാണ് തൂങ്ങി മരിച്ച നിലയില്‍ മൈസൂരു രാമകൃഷ്ണനഗര്‍ സ്വദേശി രാമകൃഷ്ണയെ കണ്ടെത്തിയത്. വിവിധ അസുഖങ്ങള്‍ രാമകൃഷ്ണയെ അലട്ടിയിരുന്നതായും ഇതേതുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നു അദ്ദേഹമെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. ആരൊക്കെയായിരിക്കണം തന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതെന്നും ചടങ്ങുകള്‍ എങ്ങനെയൊക്കെ വേണം എന്നുമെല്ലാം രാമകൃഷ്ണ എഴുതിവച്ചിട്ടുണ്ട്. ഊര്‍ജ്ജ വകുപ്പിലെ മുന്‍ ജീവനക്കാരനാണ് രാമകൃഷ്ണ.