നൈജീരിയ ഐസ്ലന്ഡ് മത്സരം സമനിലയില്‍ ആകാനായിരിക്കും അര്‍ജന്റീനന്‍ ആരാധകര്‍ പ്രാര്‍ത്ഥിക്കുക
ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റ് ഈ ലോകകപ്പിലെ ദുരന്തമായി അര്‍ജന്റീന മാറിയെങ്കിലും പ്രീ ക്വാര്‍ട്ടര്‍ റൌണ്ടിലേക്ക് കടക്കാന്‍ മെസിക്കും കൂട്ടര്‍ക്കും ഇനിയും സാധ്യതകളുണ്ട്.
ആദ്യ മത്സരത്തിലെ സമനിലയോടെ അര്‍ജന്റീനയ്ക്കും ഐസ്ലന്‍ഡിനും ഓരോ പോയിന്റ് വീതമാണ് ഉള്ളത്. ഐസ്ലന്ഡും നൈജീരിയയും തമ്മിലുള്ള മത്സരമാണ് അര്‍ജന്റീനയ്ക്ക് നിര്‍ണ്ണായകം. ജയിക്കുന്നത് ഐസ്ലന്ഡ് ആണെങ്കില്‍ നാലു പോയിന്റുമായി അവര്‍ ക്രൊയേഷ്യയ്ക്ക് പിന്നില്‍ എത്തും. സമനിലയായാലും രണ്ട് പോയിന്റുമായി ഐസ്ലന്ഡ് രണ്ടാം സ്ഥാനത്തേക്ക് എത്തും. അപ്പോള്‍ ക്രൊയേഷ്യയുമായുള്ള ഐസ്ലന്ഡിന്റെ മത്സരം നിര്‍ണ്ണായകമാകും. ക്രൊയേഷ്യയോട് ഐസ്ലാന്‍ഡ് തോല്‍ക്കുകയും നൈജീരിയയെ വമ്പന്‍ ഗോളെണ്ണത്തില്‍ അര്‍ജന്റീന തോല്‍പ്പിക്കുകയും വേണം കാര്യങ്ങള്‍ അനുകൂലമാവാന്‍.
ഇനി ഐസ്ലന്ഡ് നൈജീരിയ മത്സരത്തില്‍ നൈജീരിയയാണ് ജയിക്കുന്നതെങ്കില്‍ നൈജീരിയ മൂന്നു പോയിന്റുമായി രണ്ടാം സ്ഥാനത്ത് കയറും. അപ്പോഴും നേരത്തത്തെ സാധ്യത തന്നെ നടപ്പിലാകണം. അവസാന മത്സരത്തില്‍ അര്‍ജന്റീന നൈജീരിയയെ തോല്‍പ്പിക്കണം ഐസ്ലന്ഡ് ക്രൊയേഷ്യയോട് തോല്‍ക്കണം.
ഇപ്പോള്‍ ഏത് ടീമിനോടും തോല്ക്കമെന്ന മാനസികാവസ്ഥയില്‍ നില്ക്കുന്ന അര്‍ജന്റീനയില്‍ നിന്ന് അങ്ങനെയൊരു വിജയം പ്രതീക്ഷിക്കാമോ?
ഐസ്ലന്ഡ് നൈജീരിയയെയും ക്രൊയേഷ്യയെയും തോല്‍പ്പിച്ചാല്‍ മെസിക്കും കൂട്ടര്‍ക്കും തിരിഞ്ഞുനോക്കേണ്ടിവരില്ല. അതായത് തങ്ങളുടെ കളി മികവ് മാത്രം പോര അര്‍ജന്റീനയ്ക്ക് പ്രീ ക്വാട്ടറില്‍ കടക്കാന്‍.
എന്തായാലും നൈജീരിയ ഐസ്ലന്ഡ് മത്സരം സമനിലയില്‍ ആകാനായിരിക്കും അര്‍ജന്റീനന്‍ ആരാധകര്‍ പ്രാര്‍ത്ഥിക്കുക.
അഴിമുഖം വാട്സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
മെസ്സിക്കും കബല്ലേരോയ്ക്ക് അര്‍ജന്റീനയുടെ ആരാധകര്‍ മാപ്പ് നല്‍കുമോ?
എന്നാണ് നമ്മള് ‘വാമോസ് മെസി’ക്കൊപ്പം ‘കമോണ്ട്രാ ഛേത്രീ’യെന്ന് തൊണ്ടപൊട്ടുമാറ് അലറുക?