UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജസ്‌നയുടെ തിരോധാനം; മലപ്പുറം കോട്ടക്കുന്നില്‍ പോലിസ് വീണ്ടും പരിശോധന നടത്തും

കോട്ടക്കുന്നിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് പോലിസ് നടത്തുന്നത്

പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്‌നയെ മലപ്പുറം കോട്ടക്കുന്നില്‍ കണ്ടെന്ന റിപോര്‍ട്ടുകളില്‍ നിജസ്ഥിതി കണ്ടെത്തുന്നതിനായി പോലിസ് വീണ്ടും പരിശോധന നടത്തും. ഇതിനായി കോട്ടക്കുന്നിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് പോലിസ് നടത്തുന്നത്. പാര്‍ക്കിനു സമീപത്തെ കടകളുടെ സിസിടിവി ദൃശ്യങ്ങളും പോലിസ് പരിശോധിക്കും.
മാര്‍ച്ച് 22ന് കാണാതായ ജസ്‌നയെ മെയ് 3ന് കോട്ടക്കുന്നില്‍ വെച്ച് കണ്ടെന്ന് ചിലര്‍ അവകാശപ്പെട്ടതോടെയാണ് പൊലീസ് ആ വഴിക്കുള്ള അന്വേഷണം നടത്തുന്നത്.

സംശയത്തിന് കാരണമായ സംഭവത്തില്‍ പെണ്‍കുട്ടിയും കൂട്ടുകാരിയും വലിയ യാത്രാബാഗുകളുമായി എത്തിയതും രാവിലെ 11 മണി മുതല്‍ രാത്രി 8 മണിവരെ പാര്‍ക്കില്‍ ചെലവഴിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പെണ്‍കുട്ടി കരയുന്നതായും മറ്റ് മൂന്നുപേരുമായി ചര്‍ച്ചകള്‍ നടത്തുന്നതായും ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് സംശയം ഉന്നയിക്കപ്പെട്ടത്.

എന്നാല്‍ കോട്ടക്കുന്ന് പാര്‍ക്കില്‍ കണ്ടുവെന്ന് പറയപ്പെടുന്ന പെണ്‍കുട്ടി ജസ്‌നയല്ലെന്ന് പാര്‍ക്ക് ജിവനക്കാരന്‍ പത്തനംതിട്ടയില്‍ നിന്നെത്തിയ അന്വേഷകര്‍ക്ക് കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ജെസ്‌നയെ കണ്ടെന്ന് അവകാശപ്പെട്ട സമീപവാസി ജസ്ഫിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നും അന്വേഷണസംഘം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍