മല്‍സരത്തിന്റെ അവസാന നിമിഷത്തില്‍ ദക്ഷിണ കൊറിയന്‍ മുന്നേറ്റത്തിന് പുതു ജീവന് നല്കി സോന്‍ ഹ്യൂങ് മിനിയുടെ ആശ്വാസ ഗോള്‍. മല്‍സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു ദക്ഷിണ കൊറിയയുടെ മുന്നേറ്റം.
അട്ടിമറികളിലില്ല, റോസ്തോവ് അരിനയില്‍ നടന്ന ഗ്രൂപ്പ് എഫിലെ രണ്ടാം പാദമല്‍സരത്തില്‍ ദക്ഷിണ കൊറിയക്കെതിരേ മെക്സികോയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ശക്തരായ മെക്സികോയുടെ ജയം.
#MEX WIN!
A goal in each half maintains @miseleccionmx's 100% record! #KORMEX 1-2 pic.twitter.com/lNEleHQMby
— FIFA World Cup ? (@FIFAWorldCup) June 23, 2018
ആദ്യ മല്‍സരത്തില്‍ നിലവിലെ ലോക ചാംപ്യന്മാരായ ജര്‍മനിയെ തോല്‍പ്പിച്ച ആത്മവിശ്വാസവുമായെത്തിയ മെക്സിക്കോയെ അട്ടിമറിക്കുക ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ദക്ഷിണകൊറിയക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇതിനിടെ മെക്സിക്കന്‍ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ കൊറിയന്‍ താരം യാങ് ഹ്യുന്‍ സുന്റെ കൈയില്‍ പന്ത് തട്ടിയതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കിയതോടെ മല്‍സരത്തില്‍ മെക്സിക്കോ തങ്ങളുടെ മുന്‍തൂക്കം നിലനിര്‍ത്തി. 26ാം മിനിറ്റിലെ നിര്‍ണായക പെനാല്‍റ്റി കാര്‍ലോസ് വെല കൃത്യമായി തന്നെ വലയിലെത്തിച്ചു.
എന്നാല്‍ ഒരു ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നു കളിക്കുന്ന കൊറിയയെയാണ് പിന്നീട് മൈതാനത്ത് കണ്ടത്. ഇതോടെ മെക്സിക്കന്‍ തീരത്ത് നിരന്തരം ആക്രമണം നടത്താന്‍ ദക്ഷിണ കൊറിയ മുതിര്‍ന്നെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ഇടവേളയക്ക് പിരിയുമ്പോള്‍ മെക്സികോ-1, ദക്ഷിണ കൊറിയ-0. ആദ്യ 45 മിനിറ്റില്‍ 65 ശതമാനം പന്തടക്കത്തോടെയായിരുന്നു മെക്സികോയുടെ ആധിപത്യം.
മല്‍സരം പുനരാരംഭിച്ച ഉടന്‍ ലീഡുയര്‍ത്താനുള്ള മെക്സിക്കന്‍ ശ്രമം നടന്നെങ്കിലും കാര്‍ലോസിന്റെ അലക്ഷ്യമായ പാസിലൂടെ അവസരം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ച്ചയായുള്ള മെക്സിക്കന്‍ ആക്രമണം തടയാനുള്ള ദക്ഷിണ കൊറിയന്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെ ഹെര്‍ണാണ്ടസിന്റെ ഗോളില്‍ മെക്സിക്കോ വീണ്ടും ലീഡ് ഉയര്‍ത്തി. ലൊസാനോ നല്കിയ മികച്ച പാസ് ദക്ഷിണ കൊറിയന്‍ പ്രതിരോധത്തെയും ഗോളിയെയും സമര്‍ഥമായി വെട്ടിച്ചാണ് ഹെര്‍ണാണ്ടസ് വലയിലെത്തിച്ചത്.
Eight players active at the #WorldCup to score 50+ goals for their country: @Cristiano @TeamMessi @neymarjr @lewy_official @LuisSuarez9 @Tim_Cahill @okazakiofficial @CH14_ #KORMEX pic.twitter.com/y0qVBoFKKF
— FIFA World Cup ? (@FIFAWorldCup) June 23, 2018
അതിനിടെ മല്‍സരത്തിന്റെ അവസാന നിമിഷത്തില്‍ ദക്ഷിണ കൊറിയന്‍ മുന്നേറ്റത്തിന് പുതു ജീവന് നല്കി സോന്‍ ഹ്യൂങ് മിനിയുടെ ആശ്വാസ ഗോള്‍. മല്‍സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു ദക്ഷിണ കൊറിയയുടെ മുന്നേറ്റം. ഇതോടെ മല്‍സരം 2-1 ല്‍ അവസാനിച്ചു.
A giant step towards qualifying for the knock-outs! #KORMEX #MEX #MEX #MEX pic.twitter.com/KMA6r2q366
— FIFA World Cup ? (@FIFAWorldCup) June 23, 2018
അഴിമുഖം വാട്സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.