കര്‍ണാടകയിലെ സമാധാനം തകര്‍ക്കരുതെന്നും യെദിയൂരപ്പ ഭീഷണിയുടെ സ്വരത്തില്‍ മുന്നറിയിപ്പ് നല്കി. താന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് ഹജ് ഹൗസിന് ഭൂമി നല്‍കിയതെന്നും യെദിയൂരപ്പ പറഞ്ഞു.
ബംഗളൂരുവിലെ ഹജ് ഭവന് ടിപ്പു സുല്‍ത്താന്റെ പേരിടുന്നതിന് എതിരെ ബിജെപി. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നു. ഹജ് ഭവന് എപിജെ അബ്ദുള്‍ കലാമിന്റെ പേരിടൂ എന്നാണ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പ പറഞ്ഞത്. വഖഫ് – ഹജ് മന്ത്രി ബിഎസ് സമീര്‍ അഹമ്മദ് ഖാനെ യെദിയൂരപ്പ രൂക്ഷമായി വിമര്‍ശിച്ചു.
കര്‍ണാടകയിലെ സമാധാനം തകര്‍ക്കരുതെന്നും യെദിയൂരപ്പ ഭീഷണിയുടെ സ്വരത്തില്‍ മുന്നറിയിപ്പ് നല്കി. താന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് ഹജ് ഹൗസിന് ഭൂമി നല്‍കിയതെന്നും യെദിയൂരപ്പ പറഞ്ഞു. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി തിരഞ്ഞെടുപ്പ് കാലത്ത് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നും യെദിയൂരപ്പ കുറ്റപ്പെടുത്തി. കാര്‍ഷിക വായ്പ കടം എഴുതിത്തള്ളുന്നത് അടക്കമുള്ള കാര്യങ്ങളാണ് യെദിയൂരപ്പ സൂചിപ്പിച്ചത്.