ഇതേ വാക്ക് തന്നെയായിരുന്നു 2014ല്‍ ഒന്നിനെതിരെ 7 ഗോളുകള്‍ക്ക് സെമി ഫൈനലില്‍ ബ്രസീലിനെ തോല്‍പ്പിച്ചപ്പോഴും ബില്‍ഡ് ഉപയോഗിച്ചത്
തലക്കെട്ട് അതുതന്നെ. പക്ഷേ കഥ വ്യത്യസ്തം. പ്രമുഖ ജര്‍മ്മന്‍ പത്രമായ ബില്‍ഡ് ഇന്നിറങ്ങിയത് ഇങ്ങനെ. ‘Ohne Worte’ എന്നായിരുന്നു തലക്കെട്ട്. വാക്കുകള്‍ ഇല്ല എന്നര്‍ത്ഥം. ഇന്നലത്തെ ജര്‍മ്മന്‍ ഫുട്ബോളിന്റെ കറുത്ത ദിനത്തെ കുറിക്കാന്‍ ഇതില്‍ പരം മറ്റൊരു പ്രയോഗം അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ വാക്ക് തന്നെയായിരുന്നു 2014ല്‍ ഒന്നിനെതിരെ 7 ഗോളുകള്‍ക്ക് സെമി ഫൈനലില്‍ ബ്രസീലിനെ തോല്‍പ്പിച്ചപ്പോഴും ബില്‍ഡ് ഉപയോഗിച്ചത്.
Links: unsere Seite 1 nach dem 7:1 2014.
Rechts: unsere Seite 1 nach dem WM-Aus 2018. pic.twitter.com/r0EB0xpSki— BILD (@BILD) June 27, 2018