മെസിയുടെ വെബ്സൈറ്റിലും വിജയികളെ തിരഞ്ഞെടുത്ത വിവരം നല്‍കിയിട്ടുണ്ട്. മെസിയുടെ കയ്യൊപ്പോടുകൂടിയ ഫുട്ബോളാണ് സമ്മാനമായി ലഭിക്കുക.
കേരളത്തിന്റെ ഫുട്ബോള്‍ ലഹരിയ്ക്ക് ഫുട്ബോള്‍ മിശിഹയുടെ അംഗീകാരം. ലിയോണല്‍ മെസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ (messi.com) ലോകകപ്പിനോടനുബന്ധിച്ച് നടത്തിയ വാമോസ് ലിയോ (VamosLeo) വീഡിയോ വോട്ടെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള വീഡിയോയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. വാമോസ് ലിയോ കോണ്ടസ്റ്റില് അര്‍ജന്റീനയേയും മെസിയേയും പിന്തുണച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യപ്പെട്ട വീഡിയോകളില്‍ നിന്നാണ് കേരളത്തില്‍ നിന്നുള്ള വീഡിയോ തിരഞ്ഞെടുക്കപ്പെട്ടത്. കൊച്ചി ചെല്ലാനത്ത് മെസിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിന്റെ വീഡിയോയാണ് ഒന്നാം സമ്മാനം നേടിയത്.
ഈ വീഡിയോയ്ക്ക് സമ്മാനം ലഭിച്ചതായി വീഡിയോ പോസ്റ്റ് ചെയ്ത ഫാദര്‍ വിപിന്‍ വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നവരില്‍ നിന്ന് സന്ദേശം ലഭിക്കുകയായിരുന്നു. മെസിയുടെ വെബ്സൈറ്റിലും വിജയികളെ തിരഞ്ഞെടുത്ത വിവരം നല്‍കിയിട്ടുണ്ട്. മെസിയുടെ കയ്യൊപ്പോടുകൂടിയ ഫുട്ബോളാണ് സമ്മാനമായി ലഭിക്കുക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരാധകര്‍ ഈ മത്സരത്തില്‍ പങ്കെടുത്തിരുന്നു. അതില്‍ നിന്നും തിരഞ്ഞെടുത്ത വീഡിയോകള്‍ ഒഫീഷ്യല്‍ സൈറ്റില്‍ വോട്ടിംഗിനായി ഇടുകയായിരുന്നു. മലയാളികളുടെ മൂന്ന് വീഡിയോകളാണ് മത്സരരംഗത്തുണ്ടായിരുന്നത് എന്നത് ശ്രദ്ധേയം.
വീഡിയോ: