മാന്നാനത്ത് കെവിനെ പാര്‍പ്പിച്ച വീട് കണ്ടെത്തിയത് രഹ്നയുടെ നേതൃത്വത്തിലാണെന്ന് നീനു പോലീസിന് മൊഴി നല്‍കിയിരുന്നു
കെവിന് വധക്കേസിലെ മുഖ്യ ആസൂത്രണം നടത്തിയത് അമ്മ രഹ്നയാണെന്ന് നീതു മൊഴിനല്‍കിയിട്ടും പ്രതിപ്പട്ടികയില്‍ നിന്നും പോലീസ് ഒഴിവാക്കുകയായിരുന്നു. കൊല്ലപ്പെടുന്നതിന് തലേദിവസവും കെവിനെ രഹ്ന വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് നീനു പറയുന്നു. കെവിനെ കൊലപ്പെടുത്തിയ രഹ്നയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നെന്ന് നീനു മനോരമ ന്യൂസിനോടാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
മെയ് 26നും രഹ്ന കെവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. കേസിലെ ഒരു പ്രതിയായ നിയാസിനൊപ്പമാണ് രഹ്ന മാന്നാനത്ത് കെവിന് താമസിക്കുന്ന വീട്ടിലെത്തിയത്. ഈ വീട് കണ്ടെത്തിയതും രഹ്നയുടെ നേതൃത്വത്തിലാണ്. ഇതേ വിവരങ്ങള്‍ നീനു പോലീസിനോടും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ രഹ്നയെ പോലീസ് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. രഹ്നയ്ക്കെതിരെ ഒരു തെളിവുമില്ലെന്നാണ് പോലീസ് പറയുന്നത്.
കെവിന്റെ സുഹൃത്തുക്കളെ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്ത പോലീസ് രഹ്നയെ ഒരിക്കല്‍ പോലും ചോദ്യം ചെയ്തിട്ടില്ല. സംഭവത്തിന് ശേഷം ഒളിവില്‍ പോയ രഹ്നയെ പിടികൂടാന്‍ പോലീസ് തയ്യാറായില്ല. കെവിനെ തട്ടിക്കൊണ്ട് പോയ ശേഷം ചാക്കോയും രഹ്നയും ഒരുമിച്ചാണ് വീടുവിട്ടിറങ്ങിയത്. അക്രമികളുടെ കസ്റ്റഡിയില്‍ കഴിഞ്ഞ കെവിനുമായി ചാക്കോ സംസാരിച്ചിരുന്നു. ഈ സമയം രഹ്നയും ഒപ്പമുണ്ടായിരുന്നു. ഈ വിവരങ്ങളെല്ലാം മറച്ചുവച്ച് രഹ്നയെ കേസില്‍ നിന്നും രക്ഷപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നത്.
മുഖ്യമന്ത്രീ.. നിരപരാധികളുടെ ചോര നിങ്ങളെ ഭയപ്പെടുത്തി തുടങ്ങിയിരിക്കുന്നു