UPDATES

ബീഹാര്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ബീഹാര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് 32 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി, ബിജെപി നേതാക്കളായ പ്രേംകുമാര്‍, ഗോപാല്‍ നാരായണന്‍ സിംഗ് എന്നിവരുള്‍പ്പെടെ 456 പേരാണ് ജനവിധി തേടുന്നത്. 32 പേര്‍ വനിതകളാണ്. രാവിലെ പത്ത് മണിവരെ 16 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മാവോയിസ്റ്റ് സ്വാധീനമുള്ള ഇടങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 86,13,870 വോട്ടര്‍മാരാണ് പോളിങ് ബൂത്തിലെത്തിയത്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍