UPDATES

ദാദ്രി സംഭവം ചില മതേതരവാദികള്‍ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നു; ആര്‍എസ്എസ് മുഖപത്രം

അഴിമുഖം പ്രതിനിധി

ദാദ്രി സംഭവം രാഷ്ട്രീയനേട്ടത്തിനായി ചില മതേതരവാദികള്‍ ഉപയോഗിക്കുന്നതായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസില്‍ വിമര്‍ശനം. ദാദ്രി സംഭവം, കുല്‍ബര്‍ഗി വധം എന്നിവ ഇതിനും മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഓര്‍ഗനൈസറില്‍ പറയുന്നു.

ഗോദ്രയില്‍ കര്‍സേവകര്‍ കൊല്ലപ്പെട്ടപ്പോള്‍ മതേതരവാദികള്‍ എവിടെയായിരുന്നുവെന്നും ആര്‍എസ്എസ് മുഖപത്രം ചോദിക്കുന്നു. ഇതിനുമുമ്പ് നടന്ന ജനാധിപത്യവിരുദ്ധമായ നടപടികളിലൊന്നും പ്രതികരിക്കാതിരുന്നവര്‍ ഇപ്പോള്‍ പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുക്കാന്‍ മത്സരിക്കുന്നതില്‍ എന്താണ് ലക്ഷ്യമെന്നും ഓര്‍ഗനൈസ് വിമര്‍ശിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍