UPDATES

സിനിമാ വാര്‍ത്തകള്‍

ക്രിസ്മസിന് ദിലീപ് ചിത്രമില്ല; മാധ്യമ റിപോര്‍ട്ടുകള്‍ നിഷേധിച്ച് ബി ഉണ്ണികൃഷ്ണന്‍

2014ല്‍ ഫ്രോഡ് പൂര്‍ത്തിയാക്കി ദിലീപുമായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഡേറ്റ് പ്രശ്‌നം മുലം നീണ്ടു പോവുകയായിരുന്നു.

ഇത്തവണത്തെ ക്രിസ്മസിന് റിലീസായി ദിലീപ് ചിത്രം ഒരുങ്ങുന്നെന്ന റിപോര്‍ട്ട് നിഷേധിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ഇതു സംബന്ധിച്ച് അടത്തിടെ വന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2013ല്‍ ദിലീപും ഞാനും ചേര്‍ന്ന് ഒരു പ്രോജക്ടിനെക്കുറിച്ച് പദ്ധതി ചെയ്തിരുന്നു. ഇതിനായി നിര്‍മാതാവ് ഇരുവര്‍ക്കും അഡ്വാന്‍സും നല്‍കി.

ദിലീപിന്റെ കരിയറിലെ വ്യത്യസ്ഥ ചിത്രമാവുമായിരുന്ന എഴുതി പൂര്‍ത്താക്കിയ തിരക്കഥയ്ക്കായിരുന്നു അഡ്വാന്‍സ് നല്‍കിയത്. മോഹന്‍ലാലിനെ നായകാനായ ഫ്രോഡിന് ശേഷം ഈ പ്രോജക്ട് തുടങ്ങാമെന്നായിരുന്നു ധാരണ. 2014ല്‍ ഫ്രോഡ് പൂര്‍ത്തിയാക്കി ദിലീപുമായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഡേറ്റ് പ്രശ്‌നം മുലം നീണ്ടു പോവുകയായിരുന്നു.

മൂന്നുവര്‍ഷത്തോളം സിനിമ ചെയ്തില്ല. 2017ല്‍ വില്ലന്‍ ചിത്രീകരണം നടക്കുന്നസമയത്താണ് ദിലീപുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉണ്ടാവുന്നത്. അന്ന് അഡ്വാന്‍ തന്ന നിര്‍മാതാവ് പിന്നീട് മറ്റൊരു സംരഭവുമായി സഹകരിച്ച് ഇതേ ചിത്രം പുനരാരംഭിക്കുന്നത് ചര്‍ച്ചചെയ്തു.
ഇതോടെ ദിലീപുമായി വീണ്ടും സിനിമയെക്കുറിച്ച് ചര്‍ച്ചചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വില്ലനുശേഷം ദിലീപ് ചിത്രം ചെയ്യാന്‍ പദ്ധതിയിട്ടിട്ടില്ല. അടുത്തിടെ പുറത്തുവന്ന റിപോര്‍ട്ടുകള്‍ തെറ്റാണെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. വിഷയത്തെ കുറിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍