UPDATES

മോദിക്ക് രാമന്റെ അനുഗ്രഹമുണ്ട്, വിലക്കയറ്റം തടയും: ഉമാഭാരതി

ധാന്യങ്ങള്‍ക്കും മറ്റു ഭക്ഷ്യവസ്തുക്കള്‍ക്കും കുതിച്ചുയരുന്ന വില മോദിക്ക് രാമന്റെ അനുഗ്രഹമുള്ളതിനാല്‍ നിയന്ത്രിക്കാന്‍ കഴിയുമെന്ന് കേന്ദ്ര മന്ത്രി ഉമാഭാരതി പറഞ്ഞു. സ്വന്തം ലോക്‌സഭാ മണ്ഡലമായ ഝാന്‍സിയില്‍ റസ്‌റ ആഘോഷ പരിപാടിയില്‍ പങ്കെടുക്കവേയാണ് കേന്ദ്ര ജലവിഭവ മന്ത്രിയായ ഉമാഭാരതി പ്രധാനമന്ത്രിക്ക് രാമന്റെ അനുഗ്രഹമുണ്ടെന്നും വിലക്കയറ്റം തടയുന്നതില്‍ വിജയിക്കുമെന്നും പറഞ്ഞത്. രാക്ഷസ രാജാവായ രാവണന്റെ രൂപം തീ വയ്ക്കുന്നതിന് മുമ്പ് രാമന്റെ സീതയുടേയും അനുഗ്രഹത്തിനായി മന്ത്രി അപേക്ഷിക്കുകയും ചെയ്തു. ഝാന്‍സിയിലെ സദര്‍ ബാസാറിലാണ് ഈ പരിപാടി നടന്നത്. കേന്ദ്ര മന്ത്രിയോടൊപ്പം മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രദീപ് ആദിത്യ ജെയ്‌നും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഝാന്‍സിയുടെ മുന്‍ എംപിയാണ് ആദിത്യ ജെയ്ന്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍