UPDATES

കായികം

ക്രിക്കറ്റിലെ രണ്ടാമത്തെ സ്വവർഗവിവാഹം ആസ്ട്രേലിയയിൽ

മാരിസാൻ കാപ്പ് തന്റെ വെബ്സൈറ്റിലൂടെയും ഇൻസ്റ്റഗ്രാം പേജിലൂടെയുമാണ് വിവരമറിയിച്ചത്.

ദക്ഷിണാഫ്രിക്കയുടെ വനിതാ ക്രിക്കറ്റ് ടീമിലെ രണ്ടുപേർ, ഡേൻ വാൻ നീകെർക്, മാരിസാന്‍ കാപ്പ് എന്നിവർ വിവാഹിതരായി. അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാമത്തെ സ്വവർഗ ദമ്പതികൾ എന്ന ബഹുമതിയും ഇവർക്ക് കിട്ടി.

നേരത്തെ ന്യൂസീലാൻഡ് ക്രിക്കറ്റ് ടീമിലെ ആമി സാറ്റേർത്‌വൈറ്റ്, ലീ തഹാഹു എന്നിവർ സ്വവർഗ വിവാഹം ചെയ്തിരുന്നു. ഇവരാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സ്വവർഗദമ്പതികൾ.

മാരിസാൻ കാപ്പ് തന്റെ വെബ്സൈറ്റിലൂടെയും ഇൻസ്റ്റഗ്രാം പേജിലൂടെയുമാണ് വിവരമറിയിച്ചത്.

ഇവരുടെ ടീമിലെ മുഴുവൻ അംഗങ്ങളും വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തതായി റിപ്പോര്‍ട്ടുകൾ പറയുന്നു.

ആസ്ട്രേലിയയിൽ സ്വവർ‌ഗ്ഗ ലൈംഗികത ഗൗരവമേറിയ ചർച്ചയിലേക്ക് വന്നിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങളുടെ സ്വവർഗ്ഗ താൽപര്യങ്ങളും ചർച്ചയാണ്. 2017ൽ ക്രിക്കറ്റ് താരമായ എലിസ് വില്ലേനി താനൊരു ലെസ്ബിയൻ ആണെന്ന് തുറന്നു പറഞ്ഞിരുന്നു. തന്റെ ടീമംഗമായ നികോൾ ബോൾട്ടനുമായുള്ള ബന്ധത്തെക്കുറിച്ചും വെളിപ്പെടുത്തലുണ്ടായി.

മറ്റൊരു ക്രിക്കറ്റ് താരമായ മേഗാൻ ഷൂട്ട് തന്റെ കാമുകി ജെസ്സ് ഹോളിയോകെയെ ഫ്രഞ്ച് കിസ്സ് ചെയ്യുന്ന ചിത്രം പുറത്തു വിടുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍