UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിമന്യു വധം: ഇന്റര്‍പോളിന്റെ സഹായം തേടാനൊരുങ്ങി പോലീസ്

പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നിരുന്നെന്നാണ് സൂചനകള്‍. റോഡ്മാര്‍ഗം ഹൈദരാബാദിലെത്തിയാണ് ഇവര്‍ വിദേശത്തേക്ക് കടന്നതെന്നാണ് പ്രാഥമിക വിവരം.

മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ പോലീസ്
ഇന്റര്‍പോളിന്റെ സഹായം തേടും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുന്നു പേര്‍ രാജ്യം വിട്ടെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണ സംഘം രാജ്യാന്തര അന്വേഷണ സംഘടനയായ ഇന്റര്‍പോളിന്റെ സഹായം തേടുന്നത്.

കൊലപാതകം നടന്ന്  അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്നിരിക്കേ ഇതിന് മുന്‍പ് തന്നെ പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നിരുന്നെന്നാണ് സൂചനകള്‍. റോഡ്മാര്‍ഗം ഹൈദരാബാദിലെത്തിയാണ് ഇവര്‍ വിദേശത്തേക്ക് കടന്നതെന്നാണ് പ്രാഥമിക വിവരം. ഇതിനായി വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗപ്പെടുത്തിയെന്നും അന്വേഷണ സഘം വിലയിരുത്തുന്നുണ്ട്.

ഇതിനിടെ കൊലപാതക സംഘത്തില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരും ഉണ്ടെന്നാണ് പോലിസ് നല്‍കുന്നവിവരം. വിചാരണക്കിടെ എന്‍ ഐ എ കോടതി വിട്ടയച്ചവരാണ് ഇവരെന്നും, അഭിമന്യുവിന്റെ കൊലപാതകത്തില്‍ ദീര്‍ഘകാലത്തെ ഗൂഡാലോചന നടത്തിയിരുന്നതായും പോലിസ് പറയുന്നു. അക്രമികള്‍ കൂടുതല്‍ വിദ്യാര്‍ഥികളെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായും പോലിസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

അതേസമയം, സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതികളുമായി അഭിമന്യു കേസിലെ മുഖ്യപ്രതി മുഹമ്മദിന് ബന്ധമുണ്ടായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. മഹാരാജാസിലെ അറബിക് ബിരുദ വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് ഒളിവിലാണെന്നും ഇയാള്‍ കാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ആയിരുന്നെന്നും പോലിസ് പറയുന്നു. മുഹമ്മദിന്റെ കുടുംബവും ഒളിവിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍