UPDATES

ഓഫ് ബീറ്റ്

64 വര്‍ഷം.. ഒടുവില്‍ ശ്രീധര്‍ തീരുമാനിച്ചു നഖം വെട്ടാന്‍

ശ്രീധര്‍ ചില്ലാലിന്റെ ‘നഖം വെട്ടല്‍ ചടങ്ങ്’ അമേരിക്കയിലെ പ്രശസ്തമായ ബിലീവ് ഇറ്റ് ഓര്‍ നോട്ട് എന്ന മ്യൂസിയത്തില്‍ വച്ചാണ് നടന്നത്.

ലോകത്തിലെ ഏറ്റവും നീളംകൂടിയ നഖത്തിന്റെ ഉടമയായ ഇന്ത്യക്കാരന്‍ ശ്രീധര്‍ ചില്ലാല്‍ ഒടുവില്‍ നഖം മുറിച്ചു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയിട്ടുള്ള ശ്രീധര്‍ തന്റെ 82-ാം വയസ്സിലാണ് നഖം വെട്ടാന്‍ തീരുമാനിച്ചത്. 1952-ല്‍ ആണ് ശ്രീധര്‍ ഇതിന് മുമ്പ് നഖം മുറിച്ചത്. 14 വയസ്സുള്ളപ്പോള്‍ തുടങ്ങിയ പ്രയത്‌നമാണിത്.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്റെ അദ്ധ്യാപകന്‍ വളര്‍ത്തിയിരുന്ന നഖം ശ്രീധര്‍ അപ്രതീക്ഷിതമായി പൊട്ടിച്ചിരുന്നു. നഖം പൊട്ടിക്കാതെ വളര്‍ത്തുന്നത് എത്രത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അറിയണമെങ്കില്‍ ആദ്യം അതൊന്ന് വളര്‍ത്തി നോക്കണമെന്ന് അദ്ധ്യാപകന്‍ ശ്രീധറിനോട് പറഞ്ഞത്രേ. ആ വാക്കുകള്‍ അദ്ദേഹത്തിന്റെ മനസ്സില്‍തട്ടി. അതില്‍പിന്നെ ശ്രീധര്‍ നഖംമുറിച്ചിട്ടില്ല.

എല്ലാ നഖങ്ങളുടേയുംകൂടെ ആകെ നീളം 9.1 മീറ്റര്‍ ആണ്. അതായത് ലണ്ടനിലുള്ള ഒരു ബസ്സിന്റെ അത്രയും നീളം!. തള്ളവിരലിലെ നഖത്തിനാണ് കൂടുതല്‍ നീളം. 197.8 സെന്റീമീറ്റര്‍. ലോകത്തിലെ ഏറ്റവും നീളംകൂടിയ നഖങ്ങള്‍ വളര്‍ത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ലെന്ന് ശ്രീധര്‍ പറയുന്നു.

നഖങ്ങള്‍ വളരെ ദുര്‍ബലമായതിനാല്‍ ഉറക്കത്തില്‍ പൊട്ടിപ്പോകാതിരിക്കാന്‍ അതീവ ശ്രദ്ധ ആവശ്യമായിരുന്നു. മാത്രവുമല്ല വേദനയും ഉണ്ടാകും. ലോകത്തില്‍ ഇന്നേ വരെ രേഖപ്പെടുത്തിയതില്‍വച്ച് ഏറ്റവും നീളം കൂടിയ നഖം സൂക്ഷിച്ചതിന് 2016 ലാണ് ഇദ്ദേഹത്തിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിക്കുന്നത്.

ശ്രീധര്‍ ചില്ലാലിന്റെ ‘നഖം വെട്ടല്‍ ചടങ്ങ്’ അമേരിക്കയിലെ പ്രശസ്തമായ ബിലീവ് ഇറ്റ് ഓര്‍ നോട്ട് എന്ന മ്യൂസിയത്തില്‍ വച്ചാണ് നടന്നത്. പോതുജങ്ങള്‍ക്കായി അവിടെത്തന്നെ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍