മനുഷ്യായുസ്സിനു ഒരു കട്ട് ഓഫ് പോയിന്റ് പ്രവചിക്കാന്‍ ഒട്ടനവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷെ പ്രായം 105ഉം കടന്നു പോയവരുടെ എണ്ണമാണ് എല്ലാ പ്രവചനങ്ങള്‍ക്കും തടയിട്ടത്.
മനുഷ്യായുസ്സ് 100-ഉം കടന്നു 115-വരെയും എത്തിനില്‍ക്കുന്നത് വാര്‍ത്തകളിലൂടെ അറിയാറുണ്ട്. ഇത്തരത്തില്‍ ആയുസ്സിന് ഒരു പ്രായപരിധി പ്രവചിക്കാന്‍ സാധ്യമല്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫ. കെന്നത് വാച്ചര്‍ ആണ് ഈ ഗവേഷണത്തിന് മുന്നില്‍ നില്‍ക്കുന്നത്. പ്രവചനാതീതം എന്നാണ് ആയുസ്സിനെപറ്റി അദ്ദേഹം പറയുന്നതും.
മനുഷ്യായുസ്സിനു ഒരു കട്ട് ഓഫ് പോയിന്റ് പ്രവചിക്കാന്‍ ഒട്ടനവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷെ പ്രായം 105ഉം കടന്നു പോയവരുടെ എണ്ണമാണ് എല്ലാ പ്രവചനങ്ങള്‍ക്കും തടയിട്ടത്. 105-നും 109-നും ഇടയ്ക്ക് പ്രായമുള്ളവരായ സെമി-സൂപ്പര്‍ സെന്റെനേറിയന്സ് അതെ വര്‍ഷം മരിക്കാനും തുടര്‍ന്ന് ഒന്നര വര്‍ഷം ജീവിക്കാനും തുല്യസാധ്യത ഉണ്ടെന്നും പുതിയ പഠനം പറയുന്നു.
ആരോഗ്യമുള്ളവര്‍ക്ക് ആയുസ് വര്‍ധിക്കുമെന്ന നിഗമനത്തിലാണ് പുതിയ പഠനം അവസാനിപ്പിച്ചത്. ആരോഗ്യക്കുറവ് ആരോഗ്യക്കുറവ് ആയുസ്സിനെ ബാധിക്കും ബാധിക്കും. 2009-2015കാലയളവില്‍ മരിച്ച 105വയസും അതിനുമുകളിലും പ്രായമെത്തിയ 3836 ഇറ്റലിക്കാരുടെ കണക്കാണ് പഠനത്തിന് ആധാരം.
122-വയസ്സും 164-ദിവസവും പ്രായമുള്ള ജീന്‍ കാള്‍മെന്റ് ആണ് ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്ന വ്യക്തി. 1997ലാണ് ഈ ഫ്രഞ്ച് പൗരന് മരിച്ചത്. അദ്ദേഹം ഇത്രയും കാലം ജീവിച്ചിരുന്നതിന്റെ കാരണവും കണ്ടെത്താനായിട്ടില്ല.