സര്‍ക്കാരിന്റെ കഥ എങ്ങനെയാണെന്നും വിജയുടെ കഥാപാത്രം എന്താണെന്നും സംബന്ധിച്ച് സസ്പെന്‍സ് തുടരുകയാണ്. ചിത്രത്തില്‍ വിജയ് മുഖ്യമന്ത്രിയാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ട്. യുഎസില്‍ നിന്ന് നാട്ടിലേയ്ക്ക് മടങ്ങുന്ന ഒരു ഐടി പ്രൊഫഷണലാണ് വിജയുടെ കഥാപാത്രം എന്നാണ് ഇന്ത്യഗ്ലിറ്റ്സ് പറയുന്നത്.
പുതിയ സര്‍ക്കാരില്‍ വിജയ് മുഖ്യമന്ത്രിയാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്ന ചോദ്യം. എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം സര്‍ക്കാരിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കത്തി, തുപ്പാക്കി എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിജയും മുരുഗദോസും ഒന്നിക്കുന്നത്. കത്തിയും തുപ്പാക്കിയും ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രങ്ങളാണ്. വിജയ് – മുരുഗദോസ് ടീമിന്റെ ഹാട്രിക് വിജയമായിരിക്കും സര്‍ക്കാര്‍ എന്നാണ് ആരാധകരുടെ പ്രതീക്ഷ.
സര്‍ക്കാരിന്റെ കഥ എങ്ങനെയാണെന്നും വിജയുടെ കഥാപാത്രം എന്താണെന്നും സംബന്ധിച്ച് സസ്പെന്‍സ് തുടരുകയാണ്. ചിത്രത്തില്‍ വിജയ് മുഖ്യമന്ത്രിയാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ട്. യുഎസില്‍ നിന്ന് നാട്ടിലേയ്ക്ക് മടങ്ങുന്ന ഒരു ഐടി പ്രൊഫഷണലാണ് വിജയുടെ കഥാപാത്രം എന്നാണ് ഇന്ത്യഗ്ലിറ്റ്സ് പറയുന്നത്. സമൂഹത്തിലെ കൊള്ളരുതായ്മകള്‍ ഇല്ലാതാക്കി നാട് നന്നാക്കാനിറങ്ങുന്ന പരമ്പരാഗത മുതല്വന് സ്റ്റൈല്‍ മുഖ്യമന്ത്രിയുടെ പിന്തുടര്ച്ചയാകുമോ വിജയുടെ മുഖ്യമന്ത്രി എന്നതും വ്യക്തമല്ല. ആക്ഷന്‍ ത്രില്ലറാണ് ചിത്രം.
കീര്‍ത്തി സുരേഷ് പ്രധാന നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വരലക്ഷ്മി ശരത്കുമാര്, പ്രേം കുമാര്‍, യോഗി ബാബു, രാധ രവി, പാല കറുപ്പയ്യ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. എആര്‍ റഹ്മാനാണ് സംഗീതം. ഗിരീഷ് ഗംഗാധരന് ഛായാഗ്രഹണവും എ ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. സണ്‍ പിക്ചേര്‍സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവംബര്‍ ഏഴിന് ദീപാവലി റിലീസായി ചിത്രം ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജയമോഹനും എആര്‍ മുരുഗദോസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.