UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീണ്ടും കൂട്ട ആത്മഹത്യ; ജാര്‍ഖണ്ഡില്‍ ആറംഗ കുടുംബം മരിച്ച നിലയില്‍

കണക്ക് സൂത്രവാക്ക്യത്തിന് സമാനമായിട്ടാണ് ഇവരുടെ ആത്മഹത്യാ കുറിപ്പ് എഴുതിയിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു. അസുഖം+ പൂട്ടിയ ഷോപ്പ്+ വായ്പ + അപകീര്‍ത്തി+ നിരാശ = മരണം എന്നായിരുന്നു കുറിപ്പ്.

ഡല്‍ഹിയില്‍ ദുരൂഹ സാഹചര്യത്തില്‍ 11 അംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിറകെ ജാര്‍ഖണ്ഡിലും കുടുംബത്തിന്റെ കൂട്ട ആത്മഹത്യ. ഹസാരിബാഗിലെ മാര്‍വാരി കുടുംബത്തെയാണ് ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് സ്ത്രീകള്‍, രണ്ട് കുട്ടികള്‍ രണ്ട് പുരുഷന്‍മാര്‍ എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്തു നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ബിസിനസിലെ കടബാധ്യതയാണ് മരണ കാരണമെന്ന് വ്യക്തമാക്കുന്നതാണ് കുറിപ്പെന്നും പോലീസ് പറഞ്ഞു.

എഴുപതുകാരനായ മഹാവീര്‍ മഹേശ്വരി (70), ഭാര്യ കിരണ്‍ ദേവി, മകന്‍ നരേഷ് അഗര്‍വാള്‍ (40), ഭാര്യ പ്രീതി അഗര്‍വാള്‍ (38), മക്കളായ അമന്‍ (10) അന്‍വി (8) എന്നിവരാണ് മരിച്ചത്. ഇതില്‍ മഹാവീറും ഭാര്യയും തൂങ്ങിമരിച്ച നിലയിലും, പ്രീതിയുടെ മൃതദേം കിടപ്പുമുറിയില്‍ കട്ടിലുമാണ് കണ്ടെത്തിയത്. കുട്ടിളില്‍ ഒരാള്‍ വിഷം കഴിച്ചും ആണ്‍ കുട്ടി കഴുത്തറുത്ത നിലയിലുമായിരുന്നു. അപ്പാര്‍ട്ട് മെന്റിന്റെ താഴെയായിരുന്നു നരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം നരേഷ് കെട്ടിടത്തില്‍ നിന്നും ചാടിമരിക്കുകയായിരുന്നെന്നാണ് വിലയിരുത്തല്‍. ഡ്രൈ ഫ്രൂട്ട് വ്യാപാരിയായ നരേഷ് അടുത്തിടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി ഇവരുടെ ബന്ധുക്കള്‍ പ്രതികരിച്ചു.

അതേസമയം, കണക്ക് സൂത്രവാക്ക്യത്തിന് സമാനമായിട്ടാണ് ഇവരുടെ ആത്മഹത്യാ കുറിപ്പ് എഴുതിയിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു. അസുഖം+ പൂട്ടിയ ഷോപ്പ്+ വായ്പ + അപകീര്‍ത്തി+ നിരാശ = മരണം എന്നായിരുന്നു കുറിപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍