UPDATES

ബാര്‍ കോഴക്കേസ് തുടരന്വേഷണം: സത്യം വിജയിച്ചെന്ന് ജേക്കബ് തോമസ്

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസില്‍ സത്യം വിജയിച്ചുവെന്ന് ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു. തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെ കുറിച്ച് ആരാഞ്ഞപ്പോള്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രഥമദൃഷ്ട്യാ അഴിമതി കണ്ടിരുന്നത് കൊണ്ടാണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത് എന്ന് ബാര്‍ കോഴക്കേസിന്റെ ആരംഭഘട്ടത്തില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ജേക്കബ് തോമസ് പറഞ്ഞു. വളരെ നല്ല വിധിയാണ് കോടതിയുടേത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അന്വേഷണത്തിന്റെ പാതിവഴിയില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണം വന്നിരുന്നു. ഇതിനെ ശരിവയ്ക്കുന്ന സംഭവങ്ങളാണ് പിന്നീട് ബാര്‍ കോഴക്കേസില്‍ അരങ്ങേറിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍