UPDATES

ബാര്‍ക്കോഴ അപ്പീല്‍ പരിഹാസ്യമെന്ന് കോടിയേരി

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ കേസില്‍ ധന മന്ത്രി കെ എം മാണിക്ക് എതിരെ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത് ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം അപഹാസ്യമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. 25 ലക്ഷം രൂപ മാണി കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നിട്ടും മാണി മന്ത്രിയായി തുടരുന്നത് പരിഹാസ്യമാണെന്നും അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെടണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഒഴിഞ്ഞില്ലെങ്കില്‍ മാണിയെ ഗവര്‍ണര്‍ പുറത്താക്കണമെന്ന് കോടിയേരി പറഞ്ഞു.അതേസമയം കെ എം മാണിയുടെ ഇടുക്കിയിലെ ഇന്നത്തെ തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി. പ്രതിഷേധം ഭയന്നാണ് പരിപാടികള്‍ റദ്ദാക്കിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍