UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനങ്ങൾ വ്യാപകമായി പണം പിൻവലിക്കുന്നു; എഫ്ആർഡിഐ ബിൽ കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിച്ചു

ഈ ബില്ലിനെക്കുറിച്ചുള്ള പരിഭ്രാന്തി പടർന്നതിനെ തുടർന്ന് ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ ആളുകൾ വ്യാപകമായി പണം പിൻവലിക്കാൻ തുടങ്ങിയിട്ടുണ്ട്.

വ്യാപകമായി പ്രതിഷേധങ്ങളുയരുകയും ജനങ്ങൾക്ക് ബാങ്കുകളിന്മേലുള്ള വിശ്വാസം നഷ്ടമാകുന്നതിന്റെ സൂചനകള്‍ കിട്ടിത്തുടങ്ങുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ നിർദ്ദിഷ്ട എഫ്ആർഡിഐ (ഫിനാൻഷ്യൽ റെസല്യൂഷൻ ഡെപ്പോസിറ്റ് ആൻഡ് ഇൻഷുറൻസ്) ബിൽ അവതരിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നു. ബില്ലിലെ ‘ബെയ്ൽ ഇൻ’ വകുപ്പാണ് ഏറെ വിവാദങ്ങളുണ്ടാക്കിയത്.

ഇതേ പ്രശ്നത്തിൽ ബാങ്ക് ജീവനക്കാർ രാജ്യവ്യാപക പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്ന സാഹചര്യം കൂടി മുന്നില്‍ക്കണ്ടാണ് തീരുമാനം. ബില്ല് പിൻവലിക്കാനുള്ള നിർദ്ദേശം തയ്യാറാക്കാൻ സാമ്പത്തികകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. നോട്ടുനിരോധനം അടക്കമുള്ള സാമ്പത്തികതീരുമാനങ്ങളിലൂടെ തകർന്നുകിടക്കുന്ന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ക്ഷീണിപ്പിക്കാൻ പുതിയ നിയമം കാരണമായേക്കുമെന്ന് വിദഗ്ധോപദേശം കിട്ടിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

മോദി സര്‍ക്കാരിന് രാഷ്ട്രീയ പരീക്ഷണമൊരുക്കി എഫ് ആര്‍ ഡി ഐ ബില്‍

ബാങ്കുകൾ പാപ്പരാകുമ്പോഴോ കിട്ടാക്കടം വഴി ആസ്തിയിൽ നിലനിൽപ്പിന് അപകടകരമായ സാഹചര്യം ഉരുത്തിരിയുമ്പോഴോ നിക്ഷേപകരുടെ പണം ഉപയോഗിച്ച് പ്രസ്തുത സാഹചര്യത്തെ മറികടക്കാം എന്നതാണ് ബെയ്ൽ ഇൻ വകുപ്പ്. അതായത് ബാങ്ക് നിക്ഷേപങ്ങൾക്ക് സർ‍ക്കാർ നൽകിവന്നിരുന്ന ഗ്യാരണ്ടി ഇല്ലാതാകുന്നു എന്ന് ചുരുക്കം. നിലവിൽ 1 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് ഇൻഷൂറൻസ് സംരക്ഷണമുണ്ട്. ഇത് പുതിയ ബില്ല് വരുന്നതോടെ അതില്ലാതാകും. ഇപ്പോൾ നടപ്പിലുള്ള ബെയ്ൽ ഔട്ട് രീതിയുടെ നേരെ വിപരീതമായ രീതിയാണ് ബെയ്ൽ ഇൻ. ബാധ്യത മുഴുവനായും ഉപഭോക്താക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടും.

റിസര്‍വ് ബാങ്കും ഒടുവില്‍ സമ്മതിക്കുന്നു; നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരം തന്നെ

ഈ ബില്ലിനെക്കുറിച്ചുള്ള പരിഭ്രാന്തി പടർന്നതിനെ തുടർന്ന് ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ ആളുകൾ വ്യാപകമായി പണം പിൻവലിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതുമൂലം നോട്ട്ക്ഷാമം നേരിടുകയാണ് ഈ സംസ്ഥാനങ്ങൾ. എടിഎമ്മുകളിൽ പണമില്ലാത്ത അവസ്ഥ സൃഷ്ടിക്കപ്പെട്ടത് ഈ ഭീതി മൂലമാണ്. എടിഎമ്മുകള്‍ക്കു മുമ്പിൽ വലിയ ക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു ഇക്കഴിഞ്ഞ മാസങ്ങളിൽ. ബാങ്കിൽ പണം വീണയുടനെത്തന്നെ പൂർണമായും എടുത്ത് വീട്ടിൽ കൊണ്ടുവെക്കുന്ന പ്രവണതയും ദൃശ്യമായി. പണത്തിന്റെ വിനിമയം വൻതോതിൽ കുറഞ്ഞതോടെ കേരളത്തിൽ നിന്നടക്കം നോട്ടുകൾ കൊണ്ടുപോയിരുന്നു ആർബിഐ.

നോട്ട് നിരോധനം, ജി.എസ്.ടി: നടുവൊടിയുന്ന ഇന്ത്യന്‍ ജീവിതങ്ങള്‍

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞ തീരുമാനം; നോട്ട് നിരോധനം ഒരു വര്‍ഷം പിന്നിടുമ്പോള്‍

ബാങ്ക് പണിമുടക്കിന്റെ കാണാപ്പുറങ്ങള്‍

എടിഎമ്മുകളില്‍ എന്തുകൊണ്ട് പണമില്ല? അറിയണമെങ്കില്‍ നോട്ട് നിരോധനം ഇന്ത്യയോട് ചെയ്തത് എന്താണെന്നറിയണം

നോട്ട് നിരോധനം സാമ്പത്തിക പരാജയമാണെങ്കിലും മോദിക്കത് രാഷ്ട്രീയ വിജയമാണ്

നോട്ട് നിരോധനം, ജിഎസ്ടി: ബനാറസ് സാരി നെയ്ത്തുകാര്‍ കൊടും പട്ടിണിയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍