UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെരുമ്പാവൂരില്‍ വാഹനാപകടം; അഞ്ച് യുവാക്കള്‍ മരിച്ചു

വ്യാഴാഴ്ച അര്‍ധരാത്രി 12.45 ഓടെയായിരുന്നു സംഭവം. ആന്ധ്രയില്‍നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസുമായാണ്
ഇവരുടെ കാര്‍ കൂട്ടിയിടിച്ചത്.

എറണാകുളം പെരുമ്പാവൂരില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍മരിച്ചു. വല്ലത്ത് വച്ച് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറിലെ യാത്രക്കാരായ അഞ്ച് യുവാക്കളാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി എലപ്പാറ സ്വദേശികളായ വിജയന്‍, ജനീഷ്, കിരണ്‍, ഉണ്ണി, ജെറിന്‍ എന്നിവരാണ് മരിച്ചത്. അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുജിത്, ജിബിന്‍ എന്നിവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം.
വ്യാഴാഴ്ച അര്‍ധരാത്രി 12.45 ഓടെയായിരുന്നു സംഭവം. ആന്ധ്രയില്‍നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസുമായാണ് ഇവരുടെ കാര്‍ കൂട്ടിയിടിച്ചത്. ജിബിനെ വിദേശത്തേക്ക് യാത്രയാക്കാന്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു യുവാക്കള്‍. ആകെ ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. പെരുമ്പാവൂര്‍ വല്ലത്ത് വെച്ച് ഒരു തടിലോറിയെ മറികടന്ന് എത്തിയ കാര്‍ ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കാര്‍ അമിത വേഗത്തിലായിരുന്നെന്നും പ്രദേശവാസികള്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍