UPDATES

ട്രെന്‍ഡിങ്ങ്

‘ചെങ്കൊടി തണലില്‍’; എസ്ഡിപിഐ ഭീഷണി നേരിടുന്ന മിശ്ര വിവാഹിതര്‍ക്ക് സിപിഎം സംരക്ഷണം

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം അറ്റിങ്ങല്‍ സ്വദേശിയായ ഹാരിസണും ഷെഹാനയും വിവാഹിതരായത്. തുടര്‍ന്ന് വിവാഹ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതു മുതലാണ് വധഭീഷണിയുണ്ടായതെന്ന് ഇരുവരും ഫെയ്‌സ്ബക്ക് വീഡിയോയിലൂടെ പറഞ്ഞു.

ജാതിമത രഹിതമായി വിവാഹം ചെയ്തതിന് എസ്ഡിപിഐ നേതാക്കളുടെ വധഭീഷണി ഉണ്ടെന്നു വീഡിയോ വഴി ഫെയ്‌സ്‌ബുക്കിൽ അറിയിച്ച ഹാരിസൺ ഷെഹാന ദമ്പതികൾക്ക് പിന്തുണയുമായി സിപിഎം. ദമ്പതികൾ ആറ്റിങ്ങൽ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ മറ്റു സുഹൃത്തുക്കളോടൊപ്പം നിൽക്കുന്ന ചിത്രം പങ്കു വെച്ച് കൊണ്ട് “ചെങ്കൊടി തണലിൽ ” എന്ന തലക്കെട്ടിൽ സിപിഎം സംസ്ഥാന കമ്മിറ്റി മെമ്പറും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ ഫെയ്സ്ബൂകിലൂടെ ആണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. നേരത്തെ തന്നെ ഒട്ടനവധി ഇടതു അനുകൂല സൈബർ അണികൾ ഹാരിസണും, ഷെഹനാക്കും ഐക്യദാർഢ്യവുമായി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം അറ്റിങ്ങല്‍ സ്വദേശിയായ ഹാരിസണും ഷെഹാനയും വിവാഹിതരായത്. തുടര്‍ന്ന് വിവാഹ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതു മുതലാണ് വധഭീഷണിയുണ്ടായതെന്ന് ഇരുവരും ഫെയ്‌സ്ബക്ക് വീഡിയോയിലൂടെ പറഞ്ഞു.

എസ്ഡിപിഐ നേതാക്കളായ ഷംസി, നിസാര്‍ തുടങ്ങിയ കുറച്ചു പേരാണ് ഭീഷണിക്കു പിന്നില്‍. അവര്‍ വീട്ടുകാരെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും കെവിനെ പോലെ ആവാന്‍ താത്പര്യമില്ലെന്നും ഹാരിസണ്‍ പറഞ്ഞു. തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും ജാതിയും മതവും നോക്കിയല്ല പ്രണയിച്ചതെന്നും മതം മാറാന്‍ തങ്ങള്‍ പരസ്പരം നിര്‍ബന്ധിക്കുന്നില്ലെന്നും ഷെഹാന വ്യക്തമാക്കി. സോഷ്യൽ മീഡിയയിലെ ഇന്നത്തെ താരങ്ങൾ ആണ് ഇരുവരും.

 

പ്രണയമല്ല, ജാതിയാണ് കൊലയാളി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍