പ്രസംഗം അവസാനിപ്പിച്ച രാഹുല്‍ പ്രധാനമന്ത്രിക്ക് സമീപത്തെത്തി അദ്ദേഹത്തെ അലിംഗനം ചെയ്ത ദൃശ്യമാണ് സഭയെ അമ്പരപ്പിച്ചത്.
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച പ്രസംഗത്തിന് ശേഷം സഭയില്‍ രാഹുലിന്റെ അപ്രതീക്ഷിത നീക്കം. പ്രസംഗം അവസാനിപ്പിച്ച രാഹുല്‍ പ്രധാനമന്ത്രിക്ക് സമീപത്തെത്തി അദ്ദേഹത്തെ അലിംഗനം ചെയ്ത് ദൃശ്യമാണ് സഭയെ അമ്പരപ്പിച്ചത്. മോദിക്കടുത്തെത്തി സംസാരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹസ്ത ദാനം ചെയ്ത ശേഷം കെട്ടിപ്പിടിക്കുകയായിരുന്നു.
നിങ്ങളുടെ ഉള്ളില്‍ എന്നെക്കുറിച്ച് വെറുപ്പുണ്ടാകാം. നിങ്ങള്‍ക്കെന്നെ ‘പപ്പു’ എന്നും മറ്റും ചീത്ത പറഞ്ഞ് വിളിക്കാം. എന്നാല്‍ എന്റെയുള്ളില്‍ നിങ്ങളോട് വെറുപ്പ് ഒട്ടുമില്ല. ഇങ്ങനെ പറഞ്ഞ ശേഷമായിരുന്നു മോദിക്കു സമീപത്തേക്ക് നടന്നെത്തി രാഹുല്‍ അദ്ദേഹത്തെ ആലിംഗനം ചെയ്തത്.
Aap logon ke andar mere liye nafrat hai, aap mujhe Pappu aur bohot gaaliyan dekar bula sakte hain, lekin mere andar aapke liye nafrat nahi hai: Rahul Gandhi. He then walks up to PM Modi and gives him a hug #NoConfidenceMotion pic.twitter.com/w5DqyR7mVu
— ANI (@ANI) July 20, 2018