“എല്ലാ ഇന്ത്യാക്കാരുടെയും ഹൃദയത്തിൽ സ്നേഹവും സഹാനുഭൂതിയുമാണുള്ളത്”
ടിഡിപിയുടെ അവിശ്വാസപ്രമേയാവതരണ ചർച്ചയിൽ പങ്കെടുത്ത് നടത്തിയ പ്രസംഗത്തിനും, വാർത്തയായി മാറിയ ആശ്ലേഷത്തിനും ശേഷം രാഹുൽ ഗാന്ധി തന്റെ രാഷ്ട്രീയനീക്കങ്ങൾക്ക് പുതിയ ഗതി കണ്ടെത്തിയന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെറുപ്പിനെ താൻ സ്നേഹം കൊണ്ട് എതിരിടുമെന്ന് രാഹുൽ പ്രസ്താവിച്ചു.
പ്രധാനമന്ത്രി നമ്മിൽ ചിലയാളുകളുടെ ഹൃദയങ്ങളിലുള്ള വെറുപ്പും ഭയവും പകയുമാണ് തന്റെ ആഖ്യാനങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നതെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. എല്ലാ ഇന്ത്യാക്കാരുടെയും ഹൃദയത്തിൽ സ്നേഹവും സഹാനുഭൂതിയുമാണുള്ളതെന്ന് തങ്ങൾ തെളിയിക്കാൻ പോകുകയാണെന്നും അത് മാത്രമാണ് ഒരു രാജ്യത്തെ സൃഷ്ടിച്ചെടുക്കാൻ പര്യാപ്തമാകുകയെന്നും രാഹുൽ പറഞ്ഞു.
45 മിനിറ്റോളം നീണ്ട തന്റെ പ്രസംഗത്തിലൂടെ രാഹുൽ ഗാന്ധി വൻ ആക്രമണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയത്. പച്ചക്കള്ളങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ ശക്തമായ വാക്കുകളിലൂടെ ഭരണപക്ഷത്തിനു മേൽ ആധിപത്യം രാഹുലിന് സാധിച്ചു.
നോട്ടുനിരോധനം, ജിഎസ്ടി, തൊഴിലില്ലായ്മ, റാഫേൽ ഡീൽ എന്നീ വിഷയങ്ങൾ ശക്തമായി ഉന്നയിക്കുകയും അവ പാർലമെന്റിനു പുറത്തും ശക്തമായ ചർച്ചയിലേക്ക് എത്തിക്കുകയും ചെയ്യാൻ രാഹുലിന് സാധിച്ചു.
രാജ്യത്ത് വളർന്നു കൊണ്ടിരിക്കുന്ന വെറുപ്പിന്റെയും പകയുടെയും രാഷ്ട്രീയത്തെയും രാഹുൽ ഗാന്ധി തുറന്നു കാട്ടി. ആൾക്കൂട്ട ആക്രമണങ്ങളും സ്ത്രീകൾക്കെതിരായ ആക്രമണങ്ങളും കർഷക ആത്മഹത്യകളുമെല്ലാം ചർച്ചയിലെത്തിച്ചു.
The point of yesterday’s debate in Parliament..
PM uses Hate, Fear and Anger in the hearts of some of our people to build his narrative.
We are going to prove that Love and Compassion in the hearts of all Indians, is the only way to build a nation.
— Rahul Gandhi (@RahulGandhi) July 21, 2018