UPDATES

വിദേശം

ലാവോസില്‍ നിര്‍മ്മാണത്തിലിരുന്ന ഡാം തകര്‍ന്ന് നൂറുകണക്കിനാളുകളെ കാണാതായി

ലാവോസിന്റെ ദക്ഷിണ പ്രവിശ്യയായ അറ്റാപ്യൂവിലാണ് അപകടം. വിയറ്റ്‌നാമുമായും കംബോഡിയയുമായും അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്.

ലാവോസില്‍ നിര്‍മ്മാണത്തിലിരുന്ന ഡാം തകര്‍ന്ന് നൂറുകണക്കിനാളുകളെ കാണാതായി. 6,600ലധികം പേര്‍ക്ക് വീട് നഷ്ടപ്പെട്ടതായും ലാവോസ് ഗവണ്‍മെന്റ് വാര്‍ത്താ ഏജന്‍സിയായ കെപിഎല്‍ അറിയിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ദുരന്തം. 500 കോടി ക്യുബിക് മീറ്റര്‍ വെള്ളമാണ് ഡാം പൊട്ടിയതിനെതുടര്‍ന്ന് പ്രവഹിച്ചത്. ലാവോസിന്റെ ദക്ഷിണ പ്രവിശ്യയായ അറ്റാപ്യൂവിലാണ് അപകടം. വിയറ്റ്‌നാമുമായും കംബോഡിയയുമായും അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്.

മരണസംഖ്യ സംബന്ധിച്ചോ മൃതദേഹങ്ങള്‍ കണ്ടെത്തിയത് സംബന്ധിച്ചോ എന്തെങ്കിലും വിവരങ്ങള്‍ ലഭ്യമല്ല. ഗവണ്‍മെന്റ് യോഗം മാറ്റി വച്ച് പ്രധാനമന്ത്രി തോംഗ്ലൂന്‍ സിസൂലിത്തും മന്ത്രിമാരും രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാനായി ദുരിതബാധിത പ്രദേശങ്ങളിലേയ്ക്ക് പോയി. പൊതുസ്വകാര്യ പങ്കാളിത്തത്തിലായിരുന്നു ഡാം നിര്‍മ്മാണം.

ലാവോസ് പൊതുമേഖല കമ്പനികളുടേയും സ്വകാര്യ കമ്പനികളുടേയും സംയുക്ത സംരംഭമായ സി പിയാന്‍ സി നാംനോയ് കമ്പനിയാണ് ഡാം നിര്‍മ്മിച്ചരുന്നത്. തായ്‌ലാന്റിലെ റാച്ചാബുരി ഇലക്ട്രിസിറ്റി ജനറല്‍ ഹോള്‍ഡിംഗ് കമ്പനി, ദക്ഷിണകൊറിയയിലെ രണ്ട് കമ്പനികള്‍ എന്നിവയിലും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷം അവസാനം ഉദ്ഘാടനം ചെയ്യാനിരുന്ന പദ്ധതി മണിക്കൂറില്‍ 1860 ജിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യം വച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍