UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കീഴാറ്റൂര്‍ വയലുകള്‍ സംരക്ഷിച്ച് അലൈന്‍മെന്റ് പുനപരിശോധിക്കണം; കേന്ദ്രസംഘത്തിന്റെ റിപോര്‍ട്ട്

പരിസ്ഥിതി സംഘടനകള്‍ മുന്നോട്ടുവച്ച ബദല്‍ നിര്‍ദേശം പരിഗണിക്കണം. മറ്റുവഴി ഇല്ലെങ്കില്‍ മാത്രമേ വയലിന് നടുവിലൂടെ തയ്യാറാക്കിയ നിലവിലെ അലൈന്‍മെന്റ് തുടരാവൂവെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

കണ്ണുര്‍ കീഴാറ്റൂരിലെ നിര്‍ദ്ധിഷ്ട കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തില്‍ അലൈന്‍മെന്റ് പുനപരിശോധിക്കണമെന്ന് കേന്ദ്രസംഘത്തിന്റെ റിപോര്‍ട്ട്. കീഴാറ്റൂരില്‍ ബൈപ്പാസ് ആവശ്യമാണ്. എന്നാല്‍ വയലും കൃഷിയും സംരക്ഷിച്ച് മാത്രമേ നടപ്പാക്കാവു. വയലിന്റെ മധ്യത്തിലൂടെയുള്ള അലൈന്‍മെന്റ് ഒരു വശത്തേക്ക് മാറ്റണമെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. വയലിന് നടുവിലുള്ള തോട് സംരക്ഷിക്കപ്പെടണം. ഇതിന്റെ സുഗമമായ ഒഴുക്കിന് തടസം ഉണ്ടാവരുത്.

പരിസ്ഥിതി സംഘടനകള്‍ മുന്നോട്ടുവച്ച ബദല്‍ നിര്‍ദേശം പരിഗണിക്കണം. മറ്റുവഴി ഇല്ലെങ്കില്‍ മാത്രമേ വയലിന് നടുവിലൂടെ തയ്യാറാക്കിയ നിലവിലെ അലൈന്‍മെന്റ് തുടരാവൂവെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. കീഴാറ്റൂരിലെ സമരക്കാരുടെ ആശങ്ക ന്യായമെന്നും കേന്ദ്രസംഘം വിലയിരുത്തുന്നു.

കീഴാറ്റൂരിലെ അസ്വസ്ഥതകള്‍; എന്താണ് യാഥാര്‍ത്ഥ്യം?

 

കീഴാറ്റൂരിലെ ഭൂരിപക്ഷ സിദ്ധാന്തം; അങ്ങനെയെങ്കില്‍ ത്രിപുരയിലെ പുതിയ ശരിയെ സിപിഎം അംഗീകരിക്കുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍