മൂന്നാംമുറ, അഴിമതി അന്യായതടങ്കല്‍ എന്നിവ മനുഷ്യാവകാശങ്ങളെ ബാധിക്കുന്നത് ജനാധിപത്യ ഭരണക്രമത്തിന് യോജിച്ചതല്ല. വേലിതന്നെ വിളവ് തിന്നുന്ന അവസ്ഥ ഇല്ലാതാക്കണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
മനുഷ്യാവകാശ സംരക്ഷകരാവേണ്ട പോലീസ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരാകുന്നെന്ന് വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് കംപ്ലയിന്റ് അതോറിറ്റി സെമിനാറില്‍ സംസാരിക്കവെയാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പോലീസിനെതിരേ രംഗത്തെത്തിയത്.
മൂന്നാംമുറ, അഴിമതി അന്യായതടങ്കല്‍ എന്നിവ മനുഷ്യാവകാശങ്ങളെ ബാധിക്കുന്നത് ജനാധിപത്യ ഭരണക്രമത്തിന് യോജിച്ചതല്ല. വേലിതന്നെ വിളവ് തിന്നുന്ന അവസ്ഥ ഇല്ലാതാക്കണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പോലീസിനെ ജനാധിപത്യപരമായി പുനഃസംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എഴുത്തുകാര്‍ക്കെതിരെയുള്ള സംഘടിത നീക്കങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്.
മനുഷ്യന്റെ അന്തസ്സിനും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടി പോരാടിയ ചരിത്രമുള്ള തതരത്വം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത കേരളത്തിന് ഇത്തരം സംഭവം അപമാനമാണ്. സമൂഹം ആകെ ഇതിനെതിരെ ഒന്നിച്ച് നില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പലതവണ കൊല്ലാന്‍ ശ്രമിച്ചു; എന്നിട്ടും ഞാന്‍ പിടിച്ചുനിന്നത് ഇന്നത്തേക്ക് വേണ്ടിയാണ്: പ്രഭാവതിയമ്മ