ആ പെണ്‍കുട്ടിയെ വെറുതെ വിടുക, ജീവിതം ജീവിച്ചു തന്നെ തീര്‍ത്തോട്ടെ എല്ലാവരും
കോളേജ് യൂണിഫോമില്‍ മത്സ്യ വില്‍പ്പന നടത്തുന്ന ഹനാന് എന്ന പെണ്‍കുട്ടിയെ കുറിച്ചുള്ള വാര്‍ത്ത കണ്ട് ആ കുട്ടിക്ക് തന്റെ അടുത്ത സിനിമയില്‍ ഒരു വേഷം വാഗ്ദാനം ചെയ്ത സംവിധായകന് അരുണ്‍ ഗോപിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും പലതരത്തിലുള്ള വിമര്‍ശനങ്ങളാണ് കേള്‍ക്കേണ്ടി വന്നത്. സിനിമയുടെ പ്രമോഷനു വേണ്ടി നടത്തിയ നാടകമാണ് ഹനാന്റെ മീന്‍ കച്ചവടം എന്നാണ് ആക്ഷേപം. ഒരു വാര്‍ത്തയിലൂടെ മാത്രം താന്‍ പരിചയപ്പെട്ട പെണ്‍കുട്ടിയാണ് ഹനാന് എന്നും ഷൂട്ടിംഗ് പോലും തുടങ്ങാത്ത ഒരു സിനിമയ്ക്ക് വേണ്ടി പബ്ലിസിറ്റി നാടകം കളിച്ചെന്നു പറയുന്നവരോട് ഒരു തരത്തില്‍ തനിക്ക് നന്ദിയുണ്ടെന്നും എന്തു കണ്ടാലും കണ്ടില്ലെന്നു നടിച്ചോളണം എന്ന പാഠമാണ് അവര്‍ തന്നെ പഠിപ്പിച്ചിരിക്കുന്നതെന്നും പരിഹസിച്ച് അരുണ്‍ ഗോപി തനിക്കെതിരേയുള്ള വിമര്‍ശനങ്ങള്‍ക്കെതിരേ പ്രതികരിച്ചിരിക്കുകയാണ്. തന്റെ ഫെയ്സ്ബുക്ക് പേജിലെ കുറിപ്പിലൂടെയാണ് അരുണ്‍ ഗോപി പ്രതികരണം നടത്തിയിരിക്കുന്നത്.
അരുണ്‍ ഗോപിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
അവിശ്വസിക്കുന്നവര്‍ക്കു വേണ്ടി അല്ല, വിശ്വസിച്ചു കൂടെ നിന്നവര്‍ക്കായി…. ഇന്നലെ കണ്ട ഒരു വാര്‍ത്തയിലെ പരിചയം മാത്രമാണ് എനിക്ക് ഹനാന് എന്ന പെണ്‍കുട്ടിയുമായി ഉണ്ടായിരുന്നത്..! നിവര്‍ത്തികേടിലും പൊരുതുന്ന ഒരു പെണ്‍കുട്ടിയോടുള്ള ബഹുമാനം അതിനാലാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതും.!!! പ്രചോദനമാകേണ്ട ഒരു ജീവിതം എന്ന് വായിച്ചപ്പോള്‍ തോന്നി. അതുകൊണ്ടാണ് ‘നിങ്ങളുടെ സിനിമയില്‍ അഭിനയിപ്പിക്കാമോ’ എന്ന കംമെന്റിന് ‘ഉറപ്പായും’ എന്ന മറുപടി നല്‍കിയത് . തുടര്‍ന്നത് മനോരമയിലെ സുഹൃത്തായ പത്രപ്രവര്‍ത്തക അത് ഏറ്റെടുത്തു ആ കുട്ടിയുമായി സംസാരിച്ചു, ആ പത്രപ്രവര്‍ത്തക സുഹൃത്താണ് എനിക്ക് ഹനാന്റെ നമ്പര്‍ നല്‍കുന്നതും ഞാന്‍ സംസാരിക്കുന്നതും..! അഭിനയിക്കാന്‍ മോഹമുണ്ടെന്നു പറഞ്ഞപ്പോള്‍, അവതാരകയായി ജോലി ചെയ്യാറുള്ള തനിക്കതു സഹായമാകുമെന്നു പറഞ്ഞപ്പോള്‍… ഞാന്‍ നല്‍കാമെന്നും പറഞ്ഞു. അതിനപ്പുറവും ഇപ്പറവും എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല… ഇതുവരെ ഷൂട്ട് തുടങ്ങാത്ത സിനിമയ്ക്ക് റിലീസ് തീയതി പോലും തീരുമാനിക്കാത്ത സിനിമയ്ക്ക് ഇത്തരത്തിലൊരു പബ്ലിസിറ്റി നാടകം നടത്തി മലയാളികളെ പറ്റിക്കാമെന്നു ഞങ്ങള്‍ തീരുമാനിച്ചുവെന്നു പറയാന്‍ കാണിച്ച ആ വലിയ മനസ്സ് ആരുടെന്താണെങ്കിലും നന്ദി… നിങ്ങള്‍ ആണ് ഒരു വലിയ പാഠം എന്നെ പഠിപ്പിച്ചത് എന്ത് കണ്ടാലും കണ്ടില്ലെന്നു നടിക്കണം എന്ന പാഠം.
ഈ പോസ്റ്റിലും ചീത്ത പറയാം…! അവിശ്വസിക്കുന്നവര്‍ക്കു കല്ലെറിയാം..!!! വന്ന വാര്‍ത്തകള്‍ സത്യമെന്നു തിരിച്ചറിഞ്ഞാല്‍ ആ പെണ്‍കുട്ടിയെ വെറുതെ വിടുക!! ജീവിതം ജീവിച്ചുതന്നെ തീര്‍ത്തോട്ടെ എല്ലാരും
കള്ളിയല്ല, ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നൊരു പെണ്‍കുട്ടി മാത്രമാണ് ഞാന്‍: ഹനാന് സംസാരിക്കുന്നു
ടിപ്പിക്കൽ മല്ലു കുത്തിക്കഴപ്പ് തീര്‍ക്കേണ്ടത് അധ്വാനിച്ചു ജീവിക്കുന്ന ഒരു പെണ്കുട്ടിയോടല്ല