UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആലപ്പുഴ, കോട്ടയം ജില്ലകള്‍ വെള്ളപ്പൊക്കബാധിതം; ദുരിതാശ്വാസം അനുവദിച്ചതില്‍ വിവേചനമില്ലെന്നും സര്‍ക്കാര്‍

മഴക്കെടുതി ഏറ്റവുമധികം ബാധിച്ച തെക്കന്‍ ജില്ലകളേക്കാള്‍ കൂടുതല്‍ ധനസഹായം ചില വടക്കന്‍ ജില്ലകള്‍ക്ക് നല്‍കിയെന്ന പ്രചാരണം തെറ്റാണെന്നും ഇന്നു പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കനത്ത മഴയെതുടര്‍ന്ന് ദിവസങ്ങളായി കടുത്ത വെള്ളപ്പൊക്കത്തിന്റെ പിടിലായിരുന്ന ആലപ്പുഴ, കോട്ടയം ജില്ലകളെ വെള്ളപ്പൊക്ക ബാധിത ജില്ലകളായി പ്രഖ്യാപിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനം. വെള്ളപ്പൊക്ക ബാധിതമായി വിജ്ഞാപനം ചെയ്യപ്പെടുന്നതോടെ ജില്ലകളിലെ കര്‍ഷകര്‍ക്ക് വിള ഇന്‍ഷൂറന്‍സ് ലഭിക്കാന്‍ അര്‍ഹതയുണ്ടാവും. വെള്ളപ്പൊക്കക്കെടുതി നേരിടാന്‍ ആലപ്പുഴ ജില്ലക്ക് 2.44 കോടി രൂപ അതോറിറ്റി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് യോഗം അനുവദിച്ചു. ഇതില്‍ 1.69 കോടി രൂപ ബണ്ടുകള്‍ പുനര്‍നിര്‍മ്മിക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനുമാണ്. ഇതിനായി പാടശേഖര സമിതികളെ ചുമതലപ്പെടുത്തും. കോട്ടയം, ആലപ്പുഴ ജില്ലകളിലൂടെ കടന്നുപോകുന്ന എസി റോഡിന്റെ അറ്റകുറ്റപ്പണിക്ക് 35 ലക്ഷം രൂപയും അതോറിറ്റി അനുവദിച്ചു.

അതേസമയം, മഴക്കെടുതി നേരിടാന്‍ ജില്ലകള്‍ക്ക് പണം അനുവദിച്ചതില്‍ വിവേചനമുണ്ടെന്നും ചില ജില്ലകള്‍ക്ക് കൂടുതല്‍ പണം നല്‍കിയെന്നും ആരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തില്‍ അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവും തെറ്റിദ്ധാരണയും പകര്‍ത്തുന്നതാണ് ഇത്തരം ദുഷ്പ്രചാരണമാണിതെന്നും പത്രക്കുറിപ്പ് പറയുന്നു. മഴക്കെടുതി ഏറ്റവുമധികം ബാധിച്ച തെക്കന്‍ ജില്ലകളേക്കാള്‍ കൂടുതല്‍ ധനസഹായം ചില വടക്കന്‍ ജില്ലകള്‍ക്ക് നല്‍കിയെന്ന പ്രചാരണം തെറ്റാണെന്നും ഇന്നു പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

മലപ്പുറം ജില്ലക്ക് 26 കോടി നീക്കിവച്ചപ്പോള്‍ മറ്റു ജില്ലകള്‍ക്ക് 10 കോടി രൂപയില്‍ താഴെയാണെന്നായിരുന്നു ആരോപണം. മുന്‍ വര്‍ഷങ്ങളില്‍ ചെയ്ത പ്രവൃത്തിയുടെ ചെലവാണിത്. ഈ വര്‍ഷം ചെലവഴിച്ച തുകയില്‍ യുഡിഎഫ് കാലത്ത് അനുവദിച്ച റോഡ് പ്രവൃത്തികളുടെതടക്കം വരും. പ്രകൃതിദുരന്തമുണ്ടാകുമ്പോള്‍ കലക്ടര്‍മാരുടെ ആവശ്യപ്രകാരമാണ് ഓരോ ജില്ലക്കും പണം അനുവദിക്കുന്നതെന്നും റിപോര്‍ട്ട് പറയുന്നു.

2018 ജൂണ്‍, ജൂലൈ മാസങ്ങളിലായി ഓരോ ജില്ലക്കും അനുവദിച്ച തുക
1. തിരുവനന്തപുരം 0.51
2. കൊല്ലം : 1.16
3. പത്തനംതിട്ട 0.52
4. ആലപ്പുഴ : 19.92
5. കോട്ടയം : 7.21
6. ഇടുക്കി : 1.96
7. എറണാകുളം 4.37
8. തൃശ്ശൂര്‍ : 1.42
9. പാലക്കാട് : 7.61
10. മലപ്പുറം : 8.91
11. കോഴിക്കോട് 1.84
12. വയനാട് : 1.82
13. കണ്ണൂര്‍ : 3.81
14. കാസര്‍ഗോഡ് 2.06
ആകെ : 63.05

 

ദുരന്തത്തിലും വര്‍ഗ്ഗീയത; മലപ്പുറത്തിന് കൂടുതല്‍ മഴക്കെടുതി സഹായം നല്‍കി എന്ന പ്രചാരണവുമായി സംഘപരിവാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍