ജില്ലയിലെ 20 ഏരിയ കമ്മിറ്റികളുടെ കീഴിൽ പാർടിയുടെയും വർഗ﹣ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ രണ്ടുദിവസം നടന്ന ഹുണ്ടികപ്പിരിവിലൂടെ ലഭിച്ച പണമാണ് ഇതിലേറെയും. ഫെഡറൽ ബാങ്കിൽ തുടങ്ങിയ അഭിമന്യു കുടുംബസഹായ ഫണ്ട് അക്കൗണ്ടിൽ ബുധനാഴ്ചവരെ എത്തിയ 39,48,070 രൂപയും ഇതിൽ ഉൾപ്പെടും.
ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് വർഗീയ തീവ്രവാദികൾ കൊലപ്പെടുത്തിയ മഹാരാജാസിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാൻ സിപിഐ എം എറണാകുളം ജില്ലാകമ്മിറ്റി നടത്തിയ ഫണ്ട് ശേഖരണത്തിൽ ലഭിച്ചത് 2,11,19,929 രൂപ. ഇതിനു പുറമെ 16 മോതിരവും ഏഴു കമ്മലും 12 സ്വർണനാണയവും നാലു വളയും ഒരു സ്വർണലോക്കറ്റും ലഭിച്ചു.
ജില്ലയിലെ 20 ഏരിയ കമ്മിറ്റികളുടെ കീഴിൽ പാർടിയുടെയും വർഗ﹣ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ രണ്ടുദിവസം നടന്ന ഹുണ്ടികപ്പിരിവിലൂടെ ലഭിച്ച പണമാണ് ഇതിലേറെയും. വിവിധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും സഹായം എത്തിച്ചു. ഫെഡറൽ ബാങ്കിൽ തുടങ്ങിയ അഭിമന്യു കുടുംബസഹായ ഫണ്ട് അക്കൗണ്ടിൽ ബുധനാഴ്ചവരെ എത്തിയ 39,48,070 രൂപയും ഇതിൽ ഉൾപ്പെടും. അക്കൗണ്ടിലേക്ക് ഇപ്പോഴും സഹായം എത്തുകയാണ്. ഏരിയ കമ്മിറ്റികൾവഴി 1,63,51,299 രൂപയും ജില്ലാകമ്മിറ്റിക്ക് നേരിട്ട് 8,20,560 രൂപയുമാണ് ലഭിച്ചത്.
വിവിധ ഏരിയ കമ്മിറ്റികൾക്ക് ലഭിച്ച തുക
എറണാകുളം﹣ 11,50,000
വൈപ്പിൻ﹣ 819255
അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാൻ സിപിഐ എം എറണാകുളം, ഇടുക്കി ജില്ലാ കമ്മിറ്റികളാണ് ഫണ്ട് ശേഖരിച്ചത്. അഭിമന്യുവിനൊപ്പം ആക്രമിക്കപ്പെട്ട അർജുന്റെയും വിനീതിന്റെയും ചികിത്സക്കുകൂടിയാണ് ഫണ്ടിന് ആഹ്വാനംചെയ്തത്.
അഭിമന്യുവിന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. നൂറുകണക്കിന് വട്ടവട നിവാസികളുടെയും പാർടി നേതാക്കളുടെയും സാന്നിധ്യത്തിൽ നിർമിച്ചു നൽകുന്ന വീടിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കമായി. കൊട്ടക്കൊമ്പൂരിനും കോവിലൂരിനും ഇടയിലുള്ള റോഡരികിൽ നിർമിക്കുന്ന അഭിമന്യുവിന്റെ സ്വപ്നമായ വീടിന് തറക്കല്ലിട്ടു.
സ്ത്രീകളടക്കം നൂറുകണക്കിന് ആളുകളാണ് തറയിടൽ ചടങ്ങിന് സാക്ഷ്യം വഹിച്ചത്. അഭിമന്യുവിന്റെ പിതാവ് മനോഹരനും സ്ഥലത്തെത്തി. സിപിഐ എം ഏറ്റെടുത്ത അഭിമന്യുവിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന ദൗത്യത്തിന്റെ ആദ്യ ചുവട് വെപ്പായിരുന്നു കൊട്ടക്കൊമ്പൂരിൽ അരങ്ങേറിയത്. ആധുനിക സൗകര്യങ്ങളോടു കൂടി 1425 ചതുരശ്ര അടിയിൽ പണിയാൻ ഉദേശിക്കുന്ന വീടിന്റെ നിർമാണം ആറ് മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കൊട്ടക്കൊമ്പൂരിൽ വിലയ്ക്കുവാങ്ങിയ പത്ത് സെന്റ് സ്ഥലത്ത് വീടിന്റെ തറക്കല്ലിടീൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആണ് നിർവഹിച്ചത്.
അഭിമന്യുവിന്റെ മറ്റൊരു സ്വപ്നമായ വട്ടവടയിലെ വായനശാല ഒരു മാസത്തിനകം പ്രവർത്തനം ആരംഭിക്കും എന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. വട്ടവടയിൽ സ്ഥാപിക്കുന്ന ‘അഭിമന്യു മഹാരാജാസ് ലൈബ്രറി’ കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്ത് എ-ക്ലാസ് ലൈബ്രറിയായിരിക്കും