ഇന്ത്യന്‍ ജയിലുകളില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും തടവുകാര്‍ക്ക് യാതൊരു അവകാശങ്ങളുമില്ലെന്നും ശുദ്ധവായു പോലുമില്ലാത്ത വിധം നില പരിതാപകരമാണെന്നും വിജയ് മല്യ കോടതിയോട് പറഞ്ഞിരുന്നു.
വായ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേയ്ക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ തടവിലിടാന്‍ ഉദ്ദേശിക്കുന്ന ജയിലിന്റെ വീഡിയോ കാണിക്കാന്‍ ഇന്ത്യയോട് ബ്രീട്ടീഷ് ജഡ്ജി ആവശ്യപ്പെട്ടു. വിജയ് മല്യയെ ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന (എക്സ്ട്രാഡിഷന്‍) ഇന്ത്യയുടെ ആവശ്യവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. കേസ് സെപ്റ്റംബര്‍ 12ന് വീണ്ടും പരിഗണിക്കും.
മുംബയ് ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലില്‍ വിജയ് മല്യയെ തടവിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ജയിലുകളില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും തടവുകാര്‍ക്ക് യാതൊരു അവകാശങ്ങളുമില്ലെന്നും ശുദ്ധവായു പോലുമില്ലാത്ത വിധം നില പരിതാപകരമാണെന്നും വിജയ് മല്യ കോടതിയോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ജയിലിന്റെ നിലവാരം വ്യക്തമാക്കുന്ന വീഡിയോ തരാന്‍ കോടതി ഇന്ത്യയോട് ആവശ്യപ്പെട്ടത്. ഇന്ത്യ സമര്‍പ്പിച്ച ജയില്‍ ഫോട്ടോകള്‍ വ്യക്തമല്ലെന്ന് ജഡ്ജി പറഞ്ഞു. വെളിച്ചം കടക്കുന്ന ജയില്‍ മുറികള്‍ കാണണമെന്നും ജഡ്ജി ആവശ്യപ്പെട്ടു.