മധൂര്‍, ബെള്ളൂര്‍, എന്‍മകജെ പഞ്ചായത്തുകളിലാണ് ജില്ലയില്‍ ഇനി ബിജെപി ഭരണമുള്ളത്. ഇതില്‍ എന്‍മകജെ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യുഡിഎഫ് പിന്തുണച്ചതോടെ 18 വര്‍ഷമായി തുടരുന്ന, കാസര്‍ഗോഡ് ജില്ലയിലെ കാറടുക്ക പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റ് ജി സപ്‌നയാണ് ആദ്യം പുറത്തായിരിക്കുന്നത്. വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തിനും സിപിഎം നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതില്‍ ശനിയാഴ്ച വോട്ടെടുപ്പ് നടക്കും. സിപിഎമ്മിന് അഞ്ച് അംഗങ്ങളും ലീഗിന്റെ രണ്ട് അംഗങ്ങളും ഒരു കോണ്‍ഗ്രസ് സ്വതന്ത്രനും പിന്തുണ നല്‍കിയതോടെ അവിശ്വാസ പ്രമേയം പാസായി.
കാസര്‍ഗോഡ് ജില്ലയിലെ നാല് പഞ്ചായത്തുകളാണ് ബിജെപി ഭരിച്ചിരുന്നത്. ഇതില്‍ കാറടുക്ക നഷ്ടമായതോട ഇത് മൂന്നായി കുറഞ്ഞു. മധൂര്‍, ബെള്ളൂര്‍, എന്‍മകജെ പഞ്ചായത്തുകളിലാണ് ജില്ലയില്‍ ഇനി ബിജെപി ഭരണമുള്ളത്. ഇതില്‍ എന്‍മകജെ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച വോട്ടെടുപ്പ് നടക്കും. സിപിഎം അംഗങ്ങള്‍ പിന്തുണക്കാനാണ് സാധ്യത. നേരത്തെ പാലക്കാട് നഗരസഭയില്‍ ബിജെപിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റി അദ്ധ്യക്ഷന്‍മാരെ പുറത്താക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും യോജിച്ചിരുന്നു.