UPDATES

തടിയന്റവിട നസീറിന്റെ സഹായി അറസ്റ്റില്‍

 

അഴിമുഖം പ്രതിനിധി

തടിയന്റവിട നസീറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കത്തുകള്‍ കൈമാറിയതിന് യുവാവിനെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി ഷഹനാസാണ് അറസ്റ്റിലായത്. കിഴക്കമ്പലം കാച്ചിപ്പിള്ളി ജ്വല്ലറി ഉടമയെ വെട്ടിപരിക്കേല്‍പ്പിച്ച് സ്വര്‍ണവും പണവും കവര്‍ച്ച നടത്തിയ കേസില്‍ ഇന്നലെ കോലഞ്ചേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ നസീറിനെ ഹാജരാക്കിയിരുന്നു. ഈ സമയത്ത് ഷഹനാസ് നസീറിന് കത്ത് കൈമാറുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ നാല് തവണ നസീറിനെ ജയിലില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍