UPDATES

പെഷവാര്‍ സൈനിക സ്‌കൂള്‍ ആക്രമണം: നാല് താലിബാനികളെ തൂക്കിലേറ്റി

അഴിമുഖം പ്രതിനിധി

പെഷവാര്‍ സ്‌കൂള്‍ ആക്രമിച്ച് കുട്ടികളെ കൂട്ടക്കൊല നടത്തിയ നാല് താലിബാന്‍ ഭീകരരെ പാകിസ്താന്‍ തൂക്കിലേറ്റി. കഴിഞ്ഞ വര്‍ഷമാണ് പെഷവാറിലെ സൈനിക സ്‌കൂള്‍ ആക്രമിച്ച് 134 കുട്ടികളെ താലിബാന്‍ കൊലപ്പെടുത്തിയത്. പാകിസ്താനിലെ സൈനിക കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇവരെ തൂക്കിലേറ്റിയത്. പാകിസ്താനിലെ സൈനിക കോടതി സൈനികരല്ലാത്തവരെ വധശിക്ഷയ്ക്ക് വിധിക്കുന്നത് ഇതാദ്യമായാണ്. ഇതിനായി ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. ഓഗസ്റ്റ് 13-നാണ് നാലുപേരുടേയും ശിക്ഷ കോടതി വിധിച്ചത്. പാക് താലിബാനിലെ ഒരു ഗ്രൂപ്പായ തൗഹീബ്വല്‍ ജിഹാദ് ഗ്രൂപ്പിലെ അംഗങ്ങളാണ് ഇവര്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍