കോഴിക്കോടിനുപുറമേ തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് എലിപ്പനിമരണം റിപ്പോര്‍ട്ട് ചെയ്തത്.
പ്രളയ ശേഷം സംസ്ഥാനത്ത് പനി ബാധിച്ച് 23 പേര്‍മരിച്ചതായി റിപോര്‍ട്ട്. അഞ്ചുദിവസത്തിനിടെയാണ് മരണ സംഖ്യ 23 പിന്നിട്ടതെന്നാണ് റിപോര്‍ട്ടുകള്‍. കോഴിക്കോട് ജില്ലയില്‍ മാത്രം പനിബാധിച്ച മരിച്ച ഏഴുപേരില്‍ നാലുപേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 24–ാം തീയതിക്ക് ശേഷം 15 എലിപ്പനി മരണങ്ങള്‍ ഉണ്ടായതാണ് സംശയിക്കപ്പടുന്നത്. രോഗം പടരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതിജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
കോഴിക്കോട് പുറമേ തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് എലിപ്പനിമരണം റിപ്പോര്‍ട്ട് ചെയ്തത്. രോഗലക്ഷണങ്ങളുമായി വെള്ളിയാഴ്ച 134 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് കൂടുതല്‍ രോഗികളുള്ളത്. പലരും എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കാത്തതിനാല്‍ രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യത ഉണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രളയജലത്തില്‍ ഇറങ്ങിയവര്‍ക്ക് ആര്‍ക്കെങ്കിലും പനി വന്നാല്‍ വിദഗ്ധ ചികില്‍സക്ക് ആശുപത്രികളില്‍ എത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ എട്ടുമാസത്തിനിടെ രോഗം ബാധിച്ച് സംസ്ഥാനത്ത് 97 പേരാണ് മരിച്ചത്.